സിപിഎം നേതാവ്  പി വി സത്യനാഥന്റെ കൊലപാതകം; നെഞ്ചിലും കഴുത്തിലും ആഴത്തിൽ 6 മുറിവുകൾ: ഇൻക്വസ്റ്റ് റിപ്പോർട്ട്

കോഴിക്കോട് കൊയിലാണ്ടിയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തിൽ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കാരണം സത്യനാഥനും പ്രതി അഭിലാഷും തമ്മിലുള്ള വ്യക്തിവിരോധമെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു കേട്ടുകേൾവിയില്ലാത്ത വിധമുള്ള അരുംകൊല അരങ്ങേറിയത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേൾക്കാൻ…

Read More

കൊയിലാണ്ടിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകം; നഷ്ടമായത് ഉത്തമനായ സഖാവിനെയെന്ന് ഇപി ജയരാജൻ

കൊയിലാണ്ടി സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥിൻറെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് സിപിഎം നേതാക്കൾ. ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയെയാണ് നഷ്ടമായത്. പ്രതിയായ അഭിലാഷ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ്. ക്രിമിനൽ സ്വഭാവം മനസിലാക്കിയപ്പോഴാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കൊലപാതകം നടത്തിയ ആൾക്ക് ആറ് വർഷമായി പാർട്ടിയുമായി ബന്ധമില്ല. സി പി എം വിരുദ്ധ മനോഭാവമുള്ള ആളാണ്. സംഭവത്തിൽ പൊലീസ്…

Read More

വിവാദയാത്രയായി കെ സുരേന്ദ്രന്റെ കേരള പദയാത്ര

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വിവാദ വരികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരകുന്നത്. പദയാത്ര അവലോകന യോഗത്തിൽ വിഡിയോ തയാറാക്കിയ ഐ ടി സെല്ലിനെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വിഡിയോയിലെ ഗാനത്തിലെ വരികളിലുള്ളത്. ഇതോടൊപ്പം തന്നെ പദയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ പരിപാടിയുടെ പട്ടികയിലാണ് മറ്റൊരു വിവാദ പരാമർശമുള്ളത്. ‘ഉച്ചഭക്ഷണം എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്ന പരാമർശമാണ്…

Read More

ലോക്സഭയിലേക്കു മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ ധാരണ

ലോക്സഭയിലേക്കു മത്സരിക്കുന്ന 10 സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ ധാരണയായി. സ്ഥാനാർഥിനിർണയത്തിനുള്ള സെക്രട്ടേറിയറ്റ് യോഗങ്ങള്‍ കഴിഞ്ഞതോടെയാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചവരാണിവർ. എറണാകുളത്ത് ഒരു വനിതയെ മത്സരിപ്പിക്കാനാണ് തീരുമാനം. എൻ.വി. ബാലകൃഷ്ണൻ (കാസർകോട്), എം.വി. ജയരാജൻ (കണ്ണൂർ), കെ.കെ. ശൈലജ (വടകര), എളമരം കരീം (കോഴിക്കോട്), എ. വിജയരാഘവൻ (പാലക്കാട്), മന്ത്രി കെ. രാധാകൃഷ്ണൻ (ആലത്തൂർ), എ.എം. ആരിഫ് (ആലപ്പുഴ), ഡോ. തോമസ് ഐസക് (പത്തനംതിട്ട), എം. മുകേഷ് (കൊല്ലം), വി. ജോയി (ആറ്റിങ്ങല്‍) എന്നിവർ മത്സരിക്കുന്നതിനാണ് ധാരണയായത്….

Read More

തിരഞ്ഞെടുപ്പിൽ മന്ത്രിയും എംഎൽഎമാരും സിപിഎം സ്ഥാനാർത്ഥികളാകും; 4 സീറ്റുകളിൽ ധാരണയായില്ല

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്.  ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല…

Read More

സിപിഎം സ്ഥാനാർഥി പട്ടികയിൽ ധാരണ; ശൈലജയും മുകേഷും വിജയരാഘവനും മത്സരരംഗത്തിറങ്ങാൻ സാധ്യത

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളിൽ ധാരണ. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കൾ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളിൽ അതത് ജില്ലാ കമ്മറ്റികൾ സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ചു. സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ…

Read More

പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി, വിവാദത്തിന് തിരികൊളുത്തി; കടകംപള്ളിക്കെതിരെ സംസ്ഥാന സമിതി

തിരുവനന്തപുരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നാണ് ആക്ഷേപം. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് കടകംപള്ളിയിൽനിന്നുണ്ടായത്. പ്രശ്‌നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്. സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലിൽ ആക്കുന്നുവെന്നു കടകംപള്ളി വിമർശിച്ചിരുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. ‘കരാറുകാരെ മാറ്റിയതിന്റെ…

Read More

സർക്കാരും പാർട്ടിയും ഒന്നല്ല, വിദേശ സർവകലാശാലയെ സിപിഎം അനുകൂലിക്കുന്നില്ല; എംവി ഗോവിന്ദൻ

സർക്കാരിന് പാർട്ടി നിലപാടുകൾ മുഴുവൻ നടപ്പിലാക്കാനാകില്ലെന്നും പാർട്ടിയും സർക്കാരും ഒന്നല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സർവകലാശാല വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് ധനമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൂലധന നിക്ഷേപം നേരത്തെ ആരംഭിച്ചതാണ്. ഇക്കാര്യം കേരളം ചർച്ച ചെയ്യണം. വിദേശ സർവകലാശാല ഉൾപ്പെടെയുള്ളവയെ സി.പി.എം അംഗീകരിക്കില്ല. സി.പി.എം നിലപാട് അതേപടി നടപ്പാക്കാൻ ഇടതുമുന്നണിക്ക് കഴിയില്ല. എല്ലാവരുമായി ചർച്ച വേണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. പൊതുവിദ്യാഭാസത്തോടുള്ള പ്രതിബദ്ധതയും സുതാര്യതയും തുല്യതയും നിലനിർത്തിക്കൊണ്ടാവും…

Read More

എക്സാലോജിക് വിവാദത്തെ ന്യായീകരിച്ച് സിപിഎം രേഖ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എക്സാലോജിക് വിവാദത്തില്‍ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാർട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു. മുഖ്യമന്ത്രിയെ തേജോ വധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നു. കേന്ദ്ര ഏജൻസികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകൾ മെനയുന്നുവെന്നും സിപിഎം വിമർശിക്കുന്നു.  അതേസമയം, വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി…

Read More

‘ഗവർണറുടെ വിഡ്ഢി വേഷം കേന്ദ്രസർക്കാർ പിന്തുണയോടെ; പറയുന്നതെല്ലാം കളവ്: ഗോവിന്ദൻ

സംസ്ഥാന സർക്കാരിനെതിരെ പോരിനിറങ്ങിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ വിഡ്ഡി വേഷം കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണെന്ന് എംവി ഗോവിന്ദൻ പരിഹസിച്ചു. ‘ഭരണഘടനയിൽ ബാഹ്യമായ ഇടപെടൽ നടത്തുന്നു. സാധാരണ പ്രവർത്തിക്കും പോലെ അല്ല ഗവർണർ പ്രവർത്തിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകർ വണ്ടിക്ക് അടിച്ചു എന്നത് ശുദ്ധ കളവെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി. പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നടക്കം വളരെ വ്യക്തമാണ്. പലതുമെന്ന…

Read More