‘പഴയ ചരിത്രം മറക്കരുത്’; തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണം: പി.ജയരാജൻ

തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനുള്ള ഊർജം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ പാനൂരിൽ പി.കെ. കുഞ്ഞനന്തൻ അനുസ്മരണ പരിപാടിയിലാണ് ജയരാജന്റെ പരാമർശം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി മറികടന്നാണ് 2021-ൽ എൽ.ഡി.എഫ് ഭരണം നേടിയത്. 2016-ൽ കിട്ടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റ് ലഭിച്ചു. പഴയ ചരിത്രം മറക്കരുത്. നാം ഇതുവരെ ഉയർത്തിയ ശരികളും നിലപാടും ഉയർത്തിക്കൊണ്ടുതന്നെ എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന്…

Read More

ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയണം; ഗീവർഗീസ് മാർ കൂറിലോസിനെ പിന്തുണച്ച് സിപിഎം നേതാവ്

ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നിലപാടിന് പരസ്യപിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. കെ. പ്രകാശ് ബാബു. ഫെയ്സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച പരിസ്ഥിതിപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രകാശ് ബാബു അഭിപ്രായപ്രകടനം നടത്തിയത്. കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു ഉദ്ഘാടകൻ. ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയുന്നതാണ് ഒരു നല്ല വ്യക്തിയുടെ ലക്ഷണമെന്ന് പ്രകാശ് ബാബു പറഞ്ഞു. നിലപാടുകളിൽ ഉറച്ചു മുന്നോട്ടുപോയാൽ ഒരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗീവർഗീസ് മാർ കൂറിലോസിനെതിരേ…

Read More

‘കൊടി നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും’; ഭീഷണി മുഴക്കി സിപിഎം നേതാവ്

വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്നാണ് സിപിഎം നേതാവിന്റെ പരസ്യമായ ഭീഷണി. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. ഇത് ഇതുവരെ നീക്കിയിട്ടില്ല.

Read More

‘തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനം’; എം.എം. ഹസൻ

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമാണ്. പിണറായി വിജയൻ സ്വർണത്താലത്തിൽവച്ചു നൽകിയ സമ്മാനമാണ് ഇത്. സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിക്കും. അവിടെ സിപിഎം-ബിജെപി ഡീൽ ഉണ്ടായിരുന്നുവെന്നും ഹസൻ പറഞ്ഞു. വടകരയിൽ ഷാഫി പറമ്പിലിനെ വർഗീയവാദിയായി ചിത്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കെ.കെ.ശൈലജയും സിപിഎമ്മും ജനങ്ങളോടു മാപ്പു…

Read More

കേരളത്തിൽ പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും: പശ്ചിമ ബംഗാൾ ആവർത്തിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എം ന് പശ്ചിമ ബംഗാൾ ആവർത്തിക്കുമെന്ന് കെ.പി.സി.സി. മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നിയമസഭയിൽ 99 മണ്ഡലങ്ങളിൽ ജയിച്ച എൽ.ഡി.എഫ് ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 ഇടങ്ങളിൽ മാത്രം മുന്നിലെത്തിയത് ബംഗാളിലെ പോലെ കേരളത്തിലും സി.പി.എം.ൻറെ വേരറ്റുവെന്നതിൻറെ സൂചനയാണ്. സ്വന്തം മണ്ഡലങ്ങളിൽ പിന്നിലായ മന്ത്രിമാർക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമ്മിക അവകാശമില്ല. ബംഗാളിൽ 34 വർഷത്തെ തുടർ ഭരണത്തിൽ സംഭവിച്ചതു പോലെ കേരളത്തിൽ 10 വർഷത്തെ തുടർ ഭരണത്തോടെ സി.പി.എമ്മിന്റെ ശവക്കുഴി തോണ്ടും….

Read More

അപ്രതീക്ഷിത തിരിച്ചടി; അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ച് സിപിഎം

തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിലയിരുത്താൻ സിപിഎം അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ചു. തിരുത്തൽ നടപടികൾ ആവശ്യമുണ്ടെന്ന് കണ്ടാൽ ഉടൻ അതിലേക്ക് കടക്കാനാണ് തീരുമാനം. മറ്റന്നാൾ ചേരുന്ന സെക്രട്ടേറിയറ്റിൽ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടക്കും. വിശദമായ ചർച്ചയ്ക്ക് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങൾ ചേരും.16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20തീയതികളിൽ സംസ്ഥാന സമിതി യോഗവും നടക്കും മന്ത്രി കെ.രാധാകൃഷ്ണൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎമ്മിൻറെ പരിഗണനക്ക്. എം.പിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള നോട്ടിഫിക്കേഷൻ…

Read More

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകവുമായി സിപിഎം; ഉദ്ഘാടനം എംവി ഗോവിന്ദൻ

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സിപിഎം. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവർക്കാണ് ജനങ്ങളിൽ നിന്ന് പണം പിരിച്ച് സിപിഎം സ്മാരകം പണിതത്. 2015 ജൂൺ ആറിനാണ് ബോംബ് നിർമാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. മേയ് 22ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. സഖാക്കളാ ഷൈജു, സുബീഷ് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈസ്റ്റ് ചെറ്റക്കണ്ടിയിൽ ഒരു കുന്നിൻമുകളിലുള്ള…

Read More

സോളാർ സമരം: സിപിഎം പിൻമാറിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലെന്ന് മാധ്യമപ്രവർത്തകൻ

സോളാർ സമരത്തിൽ നിന്ന് സിപിഎം പിൻമാറിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. സമകാലിക മലയാളം വാരികയിൽ അദ്ദേഹം എഴുതിയ ലേഖനത്തിലാണ് പരാമർശം. ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീർപ്പിന് ശ്രമിച്ചത്. പാർട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാൽ തോമസ് ഐസക് അടക്കം പാർട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവർത്തകർക്കോ ഇക്കാര്യം അറിയില്ലായിരുന്നു. താനും ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇടനില നിന്നിരുന്നു. വാർത്താ സമ്മേളനം വിളിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഒത്തുതീർപ്പ്…

Read More

സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ല; വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് എം വി ജയരാജൻ

സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സമരം ഒത്തുതീർക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജൻ പറഞ്ഞു. സിപിഎമ്മിന് എതിരായ പ്രചാര വേലയായി മാത്രമേ ഇതിനെ കാണുന്നുളളു. സോളാർ കേസിലെ സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ലെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയമാണ് സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയ…

Read More

ഷാഫി ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമിയാക്കും: ഡിസിസി പ്രസി‍ഡന്‍റ്

ഹരിഹരന്‍റെ വീട്ടിലെ സ്ഫോടനത്തിന് ഉത്തരവാദി സിപിഎം ആണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഹരിഹരനെതിരെ ആക്രമണം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പരോക്ഷമായി ആഹ്വാനം ചെയ്തു. ഷാഫി പറമ്പിൽ  ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമി ആക്കും. വടകരയിലെ സൈബർ അക്രമണത്തിൽ കുറ്റവാളികളെ പൊലീസ് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പാനൂരിൽ പൊട്ടിയ ബോംബിന്‍റെ ബാക്കിയാണ് ഹരിഹരന്‍റെ വീട്ടിൽ പൊട്ടിയതെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. അതേസമയം, ‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഎം ജില്ലാസെക്രട്ടറി പി…

Read More