മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി; കൊല്ലം ജില്ലാ കമ്മിറ്റിയിൽ വിമർശനം

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സർക്കാരിനും വിമർശനം. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി. പരിചയ സമ്പത്തില്ലാത്ത മന്ത്രിമാർ ഭാരമായിമാറി.മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കണം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കൾക്ക് കീഴ്‌പ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള മാർ കൂറിലോസിന്റെ വിമർശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു. സർക്കാരിൻറെ പ്രവർത്തനം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു. എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായി. മുകേഷിൻറെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നു. പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര…

Read More

നവകേരള സദസിനിടെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചതും തിരിച്ചടിച്ചു: വിമർശിച്ച് ചാഴികാടൻ

തിരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന വിമർശനവുമായി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് (എം) മുതിർന്ന അംഗവുമായ തോമസ് ചാഴികാടൻ. കോട്ടയത്തു നടന്ന പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ വച്ചായിരുന്നു വിമർശനം. പാലായിൽ നടന്ന നവ കേരള സദസ്സിൽ വച്ച്, മുഖ്യമന്ത്രി തന്നെ പരസ്യമായി ശകാരിച്ചതടക്കം തിരിച്ചടിയായെന്നും ചാഴികാടൻ യോഗത്തിൽ ഉന്നയിച്ചു. മണ്ഡലത്തിലെ സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിയായ തനിക്കു ലഭിക്കാതെ പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ചാഴികാടൻ യോഗത്തിൽ ആവശ്യപ്പെട്ടു അതേസമയം, തോൽവിയിൽ മുഖ്യമന്ത്രിയെ…

Read More

‘പാർട്ടിയെ പരിഹാസ്യമാക്കി’; എ കെ ബാലനെതിരെ രൂക്ഷവിമർശനം

 എ കെ ബാലന്റെ പരാമർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന് വിമർശനം. പാലക്കാട് സിപിഎം ജില്ല കമ്മിറ്റിയിലാണ് വിമർശനമുയർന്നത്. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്നും പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നും അം​ഗങ്ങൾ വിമർശനമുയർത്തി. ഇപി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇപി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അം​ഗങ്ങൾ വിമർശിച്ചു. ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഏറ്റവും ചർച്ചയായതായിരുന്നു എ കെ ബാലന്റെ മരപ്പട്ടി, ഈനാംപേച്ചി പരാമർശം. തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം…

Read More

പ്രധാന വകുപ്പുകൾ ഒഴിവാക്കി; ഒ.ആര്‍ കേളു സിപിഎമ്മിന്‍റെ തമ്പ്രാൻ നയത്തിന്‍റെ ഇര: കെ സുരേന്ദ്രൻ

ഒ.ആർ കേളു സി പി എമ്മിന്‍റെ തമ്പ്രാൻ നയത്തിന്‍റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണം. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കുന്ന സ്ഥാനാർത്ഥി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഊർജ്ജം കിട്ടിയിട്ടുണ്ട്. മെല്ലെ മെല്ലെ മാത്രമേ ചവിട്ടിക്കയറു. അതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. പാലക്കാട് നേരത്തെ…

Read More

തെരഞ്ഞെടുപ്പ് തോൽവി; തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ കൂടി പരിഗണിച്ചാണ് മാർഗരേഖ ഒരുക്കുക. രണ്ടുദിവസമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ അംഗങ്ങളിൽ നിന്നും രൂക്ഷ വിമർശനമാണുണ്ടായത്. മൈക്കിനോട് പോലും കയർക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും വിമർശനം ഉണ്ടായി. വിവാദ നായകരുമായുള്ള…

Read More

വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസിൽ പ്രതിയായ നേതാവിനെ തിരിച്ചെടുത്ത് സിപിഎം

പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്ത് സിപിഎം. തിരുവല്ല കോട്ടാലിൽ ലോക്കൽ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡിഎൻഎ പരിശോധനയിൽ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്. വനിതാ നേതാവിന് ലഹരി നൽകി നഗ്‌ന വിഡിയോ ചിത്രീകരിച്ചെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്. പാർട്ടിയിൽനിന്ന് പുറത്താക്കിയശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്. 2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം സജിമോൻ ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയിൽ കൃത്രിമം നടത്താൻ സഹായിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തിരുന്നു. സജിമോനെതിരെ…

Read More

‘ട്രാക്ടർ വന്നപ്പോൾ പോത്ത് മതിയെന്ന് വാദം ഉയർന്ന നാടാണ’്; സിപിഎമ്മിന്റെ മുൻനിലപാടിനെ പരോക്ഷമായി പരിഹസിച്ച് പി കെ ശശി

സിപിഎമ്മിന്റെ ചില പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് പി.കെ. ശശി. ട്രാക്ടർ വന്നപ്പോൾ പോത്തിനെ ഉപയോഗിച്ച് തന്നെ പണിയെടുക്കണമെന്ന വാദം ഉയർന്ന നാടാണ് നമ്മുടേതെന്നും ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടർ വേണ്ടെന്നും പറഞ്ഞാൽ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും കെടിഡിസി ചെയർമാനായ ശശി പറഞ്ഞു. കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ചത്.

Read More

‘ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണം’; പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്ന് തോമസ് ഐസക്

പാര്‍ട്ടി ജനങ്ങളുടേതാണ് എന്ന ബോധ്യം വേണമെന്നും തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണമെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ തോമസ് ഐസക്. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ച് പോകണം. അവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിക്കുക തന്നെ വേണം. പാര്‍ട്ടി, പാര്‍ട്ടിക്കാരുടേതല്ല ജനങ്ങളുടെ പാര്‍ട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണമെന്നും…

Read More

സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നയസമീപനത്തിൽ ഗൗവരകമായ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ശക്തമായിരിക്കെ അഞ്ച് ദിവസം നീളുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രി പറഞ്ഞതിനെ പാർട്ടി നേതൃത്വം തള്ളാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടിയാണെങ്കിലും 2019 ആവർത്തിച്ചതിൽ കവിഞ്ഞ് ഒന്നും സംഭവിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത്. പാർട്ടി വോട്ടുകളേക്കാൽ ബിജെപി പിടിച്ചത് കോൺഗ്രസ് വോട്ടാണെന്ന മുഖ്യമന്ത്രിയുടെ ന്യായം സിപിഎം…

Read More

‘സിപിഎം വോട്ട് അമ്പലപ്പുഴയിലടക്കം ബിജെപിയ്ക്ക് പോയി’; ജില്ലാ സെക്രട്ടറി

ആലപ്പുഴയിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടിക്ക് ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായി. ന്യൂനപക്ഷ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പാർട്ടിയ്ക്ക് ന്യൂനപക്ഷ വോട്ടും കിട്ടിയില്ല. പാർട്ടി തിരുത്തേണ്ട കാര്യങ്ങൾ ഉണ്ട് അത് തിരുത്തുമെന്നും ആർ നാസർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾക്കും നാസർ മറുപടി നൽകി….

Read More