
‘പാർട്ടിയെയും നേതാക്കളെയും ജനങ്ങളിൽ നിന്ന് അകറ്റുന്ന ശൈലികളെല്ലാം മാറ്റും’; എംവി ഗോവിന്ദൻ
പാർട്ടിയെയും നേതാക്കളെയും ജനങ്ങളിൽ നിന്ന് അകറ്റുന്ന ശൈലികൾ മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ ആകെ സാഹചര്യം വിലയിരുത്തിയെന്നും നാല് മേഖലാ യോഗങ്ങളും കഴിഞ്ഞുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവിധ തലങ്ങളിലെ നേതാക്കൾക്കും പാർട്ടി മെമ്പർമാർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതെന്നും തെറ്റായ പ്രചാരണ വേല ജനങ്ങൾ തള്ളുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു….