പിഎസ്‍സി അംഗ്വത്തിന് കോഴ വാങ്ങി; പ്രമോദ്  കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പിഎസ്‍സി അംഗ്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത് നേതൃത്വം. ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോ‍ർട്ട് ചെയ്തു.  വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും…

Read More

പ്രമോദ് കോട്ടൂളിക്കെതിരായ നടപടി; സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ഇന്ന് ചേരും

ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ഇന്ന് രാവിലെ ചേരും. ഇതിന് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗവും ചേരും. ജില്ലാ കമ്മറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണനും മുഹമ്മദ് റിയാസും പങ്കെടുക്കും. ജില്ലാ കമ്മറ്റിയംഗങ്ങളിൽ ഒരു വിഭാഗം നടപടിക്കെതിരാണെങ്കിലും സംസ്ഥാന നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ നിർണ്ണായകമാകും. നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പ്രമോദ് ജില്ലാ സെക്രട്ടറിയേറ്റിന് നൽകിയ വിശദീകരണത്തിൽ പറയുന്നത്. എന്നാൽ മന്ത്രി…

Read More

സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

സിപിഎമ്മിൽനിന്നു രാജി പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു. ഏനാത്ത് കിഴക്കുപുറം കുഴിയത്ത് അരുൺ കുമാറിനെ ബിജെപി അടൂർ മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സ്വീകരിച്ചു. സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നും തെറ്റു തിരുത്തുകയല്ല കൂടുതൽ തെറ്റിലേക്കു പോവുകയാണെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു. സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേടുകൾ നടത്തുന്നത് സിപിഎമ്മാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് സിപിഎം പണം സമ്പാദിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഏനാത്തെ സഹകരണ ബാങ്കുകളിലെ അഴിമതി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനു…

Read More

പാർട്ടിയെ വിമർശിച്ചു; ഏരിയ സെക്രട്ടറിയുടെ തെറിവിളിയും ഭീഷണിയും നേരിട്ട് സിപിഎം അനുഭാവികൾ

കുന്ദമംഗലം സിപിഎം ഏരിയ സെക്രട്ടറി പി. ഷൈബു പാർട്ടി അനുഭാവിയെ തെറിവിളിക്കുകയും ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകൾ പുറത്ത്. ഏരിയാ സെക്രട്ടറി പി. ഷൈബു, ബാലകൃഷ്ണൻ എന്ന അനുഭാവിയെ തെറിവിളിക്കുന്ന വിഡിയോയും ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചതിനാണ് ഏരിയാ സെക്രട്ടറിയുടെ ഫോണിലൂടെയുള്ള ഭീഷണി. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് ബാലകൃഷ്ണനെയും…

Read More

കോഴ വിവാദം:പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം യോഗത്തിൽ ആവശ്യം

പിഎസ്‌സി കോഴ വിവാദത്തിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യം. ഇന്നലെ ചേർന്ന യോഗത്തിൽ ഈ വിഷയത്തിൽ അരമണിക്കൂറിലേറെ ചർച്ച നീണ്ടതായാണ് വിവരം. ഉയർന്നുവന്ന ആരോപണത്തിന്മേൽ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു. പാർട്ടിക്ക് കൂറച്ചുകൂടെ വ്യക്തത വരാനുണ്ടെന്നും അതിന് ശേഷം നടപടിയുണ്ടാവുമെന്നും അറിയിച്ചു. ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുകയെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടില്ല. സി.പി.എം ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി….

Read More

പിഎസ്‌സി മെമ്പറാകാൻ കോഴ; പാർട്ടി ഒന്നും അറിഞ്ഞിട്ടില്ലെന്ന് പി. മോഹനൻ

പി.എസ്.സി മെമ്പറാകാൻ പാർട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് ഒരറിവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. ‘മാധ്യമങ്ങൾ കോലാഹലങ്ങൾ ഉണ്ടാക്കുന്നതുപോലുള്ള അറിവ് ഞങ്ങൾക്കില്ല. പാർട്ടി ജില്ലാ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല. എന്തെങ്കിലും കോലാഹാലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയേയും സർക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കും’, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പി.മോഹനൻ പ്രതികരിച്ചു. അതേസമയം, തെറ്റായ പ്രവണതകൾ ഒരു പാർട്ടി പ്രവർത്തകന്റെ ഭാഗത്തും ഉണ്ടാകാൻ പാടില്ലാത്തതാണ്….

Read More

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി; സിപിഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ അന്വേഷണ കമ്മീഷൻ

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരേ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. കാസർകോട് ഉദുമ ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇയാളുടെ വരുമാനവും ചെലവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പരാതി. ഇരുനില വീട് വച്ചു, ജോലി നേടാൻ 50 ലക്ഷം രൂപ നൽകി, 22 ലക്ഷം രൂപയുടെ കാർ വാങ്ങി തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.

Read More

‘ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നത്’; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവർത്തകനാണ് ബിനോയ് വിശ്വത്തിനെതിരെ രംഗത്തെത്തിയത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഎം പ്രവർത്തകന്റെ ഭീഷണി. ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നും സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നു. നേരത്തെ നാദാപുരം എംഎൽഎയായിരുന്നു ബിനോയ് വിശ്വം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ‘നാദാപുരത്തെ സിപിഎം…

Read More

പിഎസ്‌സി അംഗത്വം വാഗ്‌ദാനം: യുവ നേതാവ് 22  ലക്ഷം രൂപ തട്ടി; പരാതി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടർന്ന് തിരുത്തൽ നടപടികൾ ആരംഭിക്കാനിരിക്കെ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി യുവ നേതാവിനെതിരെ വൻ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ നേതാവ് കൈപ്പറ്റിയെന്നാണ് ആരോപണം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആളും കോഴിക്കാേട് സ്വദേശിയുമായ വ്യക്തിയിൽ നിന്നാണ് പണം വാങ്ങിയത്.ഇയാൾക്ക് സിപിഎമ്മുമായി അടുപ്പവുമുണ്ട്. 60 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും ആദ്യ പടിയായി 22 ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നു. പണം നൽകിയാൽ മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കി…

Read More

ദിശാബോധത്തോടെയും സംഘടനാകെട്ടുറപ്പോടെയും കോണ്‍ഗ്രസ് പ്രവർത്തിച്ചിരുന്നെങ്കിൽ ബിജെപി പുറത്താകുമായിരുന്നു: എം.വി. ഗോവിന്ദൻ

ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനായി ദിശാബോധത്തോടെയും സംഘടനാകെട്ടുറപ്പോടെയും കോണ്‍ഗ്രസ് പ്രവർത്തിച്ചിരുന്നെങ്കില്‍ ‘ഇന്ത്യ’ മുന്നണിക്ക് രാജ്യം ഭരിക്കാനാകുമായിരുന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എം.എല്‍.എ. പറഞ്ഞു. കെ.എസ്.കെ.ടി.യു. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാർഥത്തില്‍ 32 സീറ്റുമാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ‘ഇന്ത്യ’ സംഖ്യത്തിന് കുറവുണ്ടായത്. ഇത് ഏകദേശം രണ്ട് ശതമാനം വോട്ടാണ്. ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനുള്ള വോട്ടുകളൊന്നും ഛിന്നഭിന്നമാകാതെ ആർക്കാണോ വിജയസാധ്യത അവർക്കുനല്‍കി ബി.ജെ.പി.യെ പരാജയപ്പെടുത്താൻ ശ്രമിച്ചാല്‍ 37 ശതമാനം വോട്ടുമാത്രമുള്ള ബി.ജെ.പി.ക്ക് 63 ശതമാനം വോട്ടുള്ള മറ്റുള്ളവർക്ക് വിധേയപ്പെടേണ്ടിവരുമായിരുന്നു….

Read More