കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പികെ ശശിയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി; തീരുമാനം സിപിഎം നേതൃത്വത്തെ അറിയിക്കും

പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്നും ഒഴിവാക്കണം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ അച്ചടക്ക നടപടി നേരിട്ട ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി. സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാർട്ടി ഓഫിസ് നിർമിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയിൽ ശശിക്കെതിരെ തെളിഞ്ഞിരുന്നു….

Read More

എംഎൽഎ സ്ഥാനം രാജിവെക്കേണ്ട, പരസ്യ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണം; മുകേഷിനെ സംരക്ഷിച്ച് സിപിഎം

ബലാത്സംഗക്കേസിൽ പ്രതിയായ കൊല്ലം എം.എൽ.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദേശം. പരസ്യമായ പ്രതികരണങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും നിർദേശിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകൾ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാർട്ടി ഒന്നടങ്കം മുകേഷിന് പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുമായി മുകേഷ് മുന്നോട്ടുപോകും. കേസുകളുടെ പേരിൽ രാജിവെക്കുന്ന കീഴ്വഴക്കമില്ല എന്നാണ് വിഷയത്തിൽ സി.പി.എം. സ്വീകരിച്ച…

Read More

ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

ബി.ജെ.പി ബാന്ധവ വിവാദത്തിൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ നീക്കി. ഇന്നലെ ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് പുതിയ കൺവീനർ. നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ നടപടിയെടുത്താൽ അത് കോൺഗ്രസിന് തിരിച്ചടിക്കുള്ള ആയുധമാകുമെന്നായിരുന്നു സി.പി.എമ്മിന്‍റെ ആദ്യ നിലപാട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയത്തിൽ നടപടി വൈകുന്നതിലുള്ള സി.പി.ഐയുടെ അതൃപ്തി ഉയർത്തി എം.വി ഗോവിന്ദനാണ്…

Read More

മുകേഷ് എംഎൽഎക്കെതിരായ പരാതി; സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി

മുകേഷ് എംഎൽഎക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ അതിരൂക്ഷ വിമർശനം. മുകേഷിനെതിരായ പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. മുകേഷിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. വനിതാ അംഗങ്ങൾ അടക്കം ഭൂരിപക്ഷം അംഗങ്ങളും രൂക്ഷ വിമർശനമാണ് നടത്തിയത്. മുകേഷിനെതിരെ നടിമാർ നടത്തിയ വെളിപ്പെടുത്തലിലും പരാതിയിലും ഗൗരവമായ അന്വേഷണം നടക്കണമെന്നും അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ലൈംഗിക ആരോപണങ്ങൾ കടുക്കുമ്പോഴും രാജിക്കായി മുറവിളി ഉയരുമ്പോഴും നിലവിൽ എംഎൽഎ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. ചലച്ചിത്ര…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസിന് ശുപാർശയില്ല; ബൃന്ദ കാരാട്ട്

മലയാളത്തിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിലെ തുടർ നടപടിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പിന്തുണ. ഹേമ കമ്മറ്റി ഒരു ജുഡീഷ്യൽ കമ്മറ്റിയല്ലെന്നും അതിനാൽ പരാതികൾ വരാതെ സർക്കാരിന് കേസ് എടുക്കാൻ സാധിക്കില്ലെന്നുമുളള സർക്കാർ നിലപാട് ബൃന്ദ കാരാട്ട് ആവർത്തിച്ചു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.  സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യയ്ക്ക് ആകെ മാതൃകാപരമാണ് കമ്മിറ്റിയുടെ…

Read More

പി.കെ ശശിയെ പാർട്ടി പദവികൾ നിന്നും നീക്കി; അച്ചടക്ക നടപടിയുമായി സിപിഎം

മുതിർന്ന നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരേ സിപിഎമ്മിൽ അച്ചടക്ക നടപടി. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി.കെ ശശിയെ നീക്കി. ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ജില്ലാനേതൃത്വത്തിന്റെ ഈ തീരുമാനം സംസ്ഥാനകമ്മിറ്റി അംഗീകരിക്കുന്നതോടെ നടപടി നിലവിൽ വരും. ഇത് മൂന്നാം തവണയാണ് പി.കെ. ശശിക്കെതിരേ പാർട്ടിനടപടി വരുന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്ന്…

Read More

കാഫിര്‍ വിവാദം; വർഗീയത ആളികത്തിക്കാൻ സിപിഎം ശ്രമിച്ചു: ചെന്നിത്തല

കാഫിര്‍ വിവാദത്തില്‍ എം വി ഗോവിന്ദൻ വീണിടത്ത് ഉരുളുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. വർഗീയത ആളികത്തിക്കാൻ ആണ് സിപിഎം ശ്രമിച്ചത്. കെ കെ ലതികയെ ന്യായീകരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. എം വി ഗോവിന്ദൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  ‘കാഫി‍ര്‍’ വിവാദം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്‍റെ തെറ്റായ പ്രചാരണത്തിന്‍റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം…

Read More

വെള്ളാപ്പള്ളി നയിക്കുന്നതിൽ ആശങ്കയില്ല, തോൽവിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനുമേൽ യോഗത്തിനുമേൽ കുതിരകയറേണ്ട; സിപിഎം ആലപ്പുഴ ജില്ലാക്കമ്മിറ്റി

തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എസ്.എൻ.ഡി.പി. യോഗത്തിനുമേൽ പാർട്ടി കുതിരകയറേണ്ടെന്നു സി.പി.എം. ആലപ്പുഴ ജില്ലാക്കമ്മിറ്റി. വെള്ളാപ്പള്ളി നടേശൻ യോഗത്തെ നയിക്കുന്നതിൽ ആശങ്കയില്ല. നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ യോഗത്തിന്റെ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞദിവസം നടന്ന ജില്ലാക്കമ്മിറ്റി യോഗത്തിലാണ് എസ്.എൻ.ഡി.പി.വിഷയം വിശദമായി ചർച്ചചെയ്തത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ്‌ ഐസക്, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പുതോൽവിയുടെ…

Read More

എംവി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്

മാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. സിപിഎം അം​ഗമായി പൊതുരം​ഗത്ത് സജീവമാകുമെന്ന് നികേഷ് കുമാർ അറിയിച്ചിരുന്നു. 2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി കെ എം ഷാജിയോട് നികേഷ് കുമാർ പരാജയപ്പെട്ടു. നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ല്‍…

Read More

‘അവന് എന്നെ അറിഞ്ഞൂടാ’; മന്ത്രി എം.ബി.രാജേഷിനെതിരെ ഏരിയ കമ്മിറ്റി അംഗം

സിപിഎം പാളയം ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി എം.ബി.രാജേഷിനെ കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും ‘അവന് എന്നെ അറിഞ്ഞൂടാ’ എന്ന് ആക്രോശിച്ചും ഏരിയ കമ്മിറ്റി അംഗം രംഗത്ത്. ജില്ലാ സെക്രട്ടറി വി.ജോയ് പങ്കെടുത്ത യോഗത്തിലാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം കൂടിയായ വഞ്ചിയൂർ ബാബു, മന്ത്രി രാജേഷിനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചത്. വിമർശനം ആകാമെന്നും ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും ബാബുവിനെ ജോയ് ശാസിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് ചർച്ച നടത്തുമ്പോൾ തനിക്കുണ്ടായ അനുഭവം ഇതാണ് എന്നു…

Read More