ഏക സിവിൽ കോഡിൽ ലീ​ഗിനുള്ള ക്ഷണം രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്ന് എം വി ​ഗോവിന്ദൻ

ഏകസിവിൽ കോഡിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വർഗീയ, മത മൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യാേജിപ്പാണ് സിപിഎം നിലപാടെന്നു പറഞ്ഞ ​ഗോവിന്ദൻ കോൺഗ്രസ് നിലപാടിൽ വ്യക്തതയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും പറഞ്ഞു. ലീഗുമായി തൊട്ടു കൂട്ടായ്മയില്ലെന്നും സുന്നി ഐക്യത്തിൽ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read More

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്ത് എം വി ഗോവിന്ദൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഐപിസി 120 ബി, ഐപിസി 500 എന്നീ വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ 30 കോടി…

Read More

‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം; എം വി ഗോവിന്ദൻ

‘ദി കേരള സ്റ്റോറി’ എന്ന സിനിമ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമെന്ന് തുറന്നടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും തെറ്റായ പ്രചാര വേലയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്നും വിഷയമാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും…

Read More

സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്‌നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. എം വി…

Read More

‘ഗ്യാസ് വില വർധനവ്; സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗം’

ഗ്യാസ് വില വർധിപ്പിക്കാനുള്ള മോദി സർക്കാർ തീരുമാനം സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പട്ടാമ്പിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ തുറന്നടിച്ചത്. റെയിൽവേ ഭക്ഷണത്തിന് വില വർധിപ്പിച്ചതിന് പിറകെയുള്ള നടപടിക്കെതിരെ ജനകീയ പ്രതിരോധ നിര ഉയരണമെന്നും, എട്ടു വർഷത്തിനിടെ 700 രൂപയാണ് വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദി അധികാരത്തിലെത്തുമ്പോൾ 410 രൂപയായിരുന്ന ഗ്യാസ് വില 1110 ലെത്തിയെന്നും വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് എം.വി.ഗോവിന്ദൻ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

27-ാമത് ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാന നഗരിയിൽ ഔപചാരിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. …………………………… അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. …………………………… വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി….

Read More