ഏരിയ സമ്മേളനത്തിനിടെ മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി; തിരുവനന്തപുരം സി.പി.എമ്മില്‍ പൊട്ടിത്തെറി

സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തില്‍നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി.ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഏരിയ സെക്രട്ടറി മധു മുല്ലശേരിയുടെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാകുന്നത് ജോയ് എതിർത്തിരുന്നു. മധുവിനു പകരം എം. ജലീലിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാർട്ടിയുമായി ഇടഞ്ഞ മധു മുല്ലശ്ശേരി സിപിഎം വിട്ടേക്കുമെന്നാണ് സൂചന. സിപിഎമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും തന്നോടൊപ്പം നിരവധി പ്രവർ‌ത്തകരും പാർട്ടി വിടുമെന്നും മധു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ സന്തോഷിച്ചയാളാണ് ജോയ്. ജോയ് ജില്ലാ സെക്രട്ടറി…

Read More

മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

 മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവായിരുന്നു.

Read More

എം.എം.ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി മോർച്ചറിയിൽ തുടരും; മകളുടെ ഹർജിയിൽ കോടതി ഉത്തരവ് പറയുന്നത് നീട്ടി

സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി എറണാകുളം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ തുടരും. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനാവശ്യത്തിനു വിട്ടുനൽകാനുള്ള തീരുമാനം ചോദ്യം ചെയ്ത് മകൾ ആശ നൽകിയ ഹർജി സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ഒരാഴ്ച കൂടി നീട്ടി. കേസ് വീണ്ടും ഈ മാസം 11ന് പരിഗണിക്കും. മകൾ ആശ നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ മറ്റു രണ്ട് മക്കളായ എം.എൽ.സജീവനും സുജാതയ്ക്കും ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി. മൃതദേഹം മെഡിക്കൽ കോളജിനു വിട്ടു…

Read More

എം.എം ലോറൻസ് മൃതദേഹ വിവാദം; തീരുമാനമെടുക്കാൻ അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിനായി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കളമശേരി മെഡിക്കൽ കോളജ് അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി. നാളെ കമ്മിറ്റിക്ക് മുമ്പാകെ എംഎം ലോറൻസിന്റെ മൂന്നു മക്കളും ഹാജരാകാൻ മെഡി. കോളജ് പ്രിൻസിപ്പാൾ അറിയിച്ചു. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. ഇന്നലെ നാല് മണിക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ച ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോറൻസിന്റെ മൃതദേഹം…

Read More

സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു. 95 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്നു. ഭാര്യ: ബേബി ലോറൻസ്. മക്കൾ: സജീവ്, സുജാത, അബി, ആശ.

Read More

കേന്ദ്രമന്ത്രി മാധ്യമ പ്രവർത്തകരെ തട്ടിമാറ്റിയത് സി.പി.എമ്മിന്റെ എം.എൽ.എയെ രക്ഷിക്കാൻ; വിഡി സതീശൻ

സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ നടത്തുന്ന കോൺക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺക്ലേവ് നടത്താൻ യുഡിഎഫ് അനുവദിക്കില്ല. സർക്കാർ ഒളിച്ചുകളിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സിനിമ മേഖലയിലുള്ള എല്ലാവരേയും സംശയത്തിന്റെ മുനയിൽ നിർത്തുകയാണ്. സർക്കാർ പരിഹാരം ഉണ്ടാക്കണം. കുറ്റക്കാരെ സർക്കാർ ഒളിപ്പിക്കുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിൽ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പേജുകൾ ആരെ രക്ഷിക്കാനാണ് വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണം. ആരോപണ വിധേയേരെ ഇരകൾക്കൊപ്പം ഇരുത്തി എന്തിന്…

Read More

അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് ഇ ഡി; ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നും ഇ ഡി കോടതിയിൽ

സിപിഎം നേതാവ് അരവിന്ദാക്ഷന് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നാണ് ഇ ഡി കോടതിയിൽ വ്യക്തമാക്കിയത്. തുടർന്ന് സീൽഡ് കവറിൽ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഈ മാസം 25 നാണ് അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ഉത്തരവിറക്കുന്നത്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നി‍ർണായക ഘട്ടത്തിലാണെന്നും അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ ഇഡി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ചുമത്തിയതെന്നും…

Read More

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിപിഎമ്മിന്റെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. രോഗബാധയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോർ കയർ വൈസ്…

Read More

‘കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’; കെ.ടി.ജലീൽ

തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ എംഎൽഎ. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീൽ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീൽ വിമർശിച്ചു. കുറിപ്പിന്റെ പൂർണരൂപം വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ല….

Read More

ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി സിപിഎം കൗണ്‍സിലറുടെ പരാതി

ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്ന പരാതിയുമായി സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷൻ. അരവിന്ദാക്ഷൻ്റെ പരാതിയില്‍ പോലീസ് ഇ ഡി ഓഫീസിലെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇ ഡി ഓഫീസിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്കുവേണ്ടിയാണ് കൊച്ചി സെന്‍ട്രല്‍ സി ഐ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ…

Read More