സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും; പുതിയ ജില്ലാ കമ്മറ്റിയിലേക്ക് 11 പേരെയാണ് ഉൾപ്പെടുത്തി

സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും. എംവി നികേഷ് കുമാറും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ കെ അനുശ്രീയും ഉൾപ്പെടെ 11 പേർ ജില്ലാ കമ്മിറ്റിയിൽ പുതിയതായി അംഗമാകും. 2019 ൽ പി. ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കാൻ മാറിയ വേളയിലാണ് ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി എത്തുന്നത്. അതിന് ശേഷം 2021ലെ സമ്മേളനത്തിലൂടെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 2024-ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കെപിസിസി അധ്യക്ഷൻ കെ സുധാകരനോട്…

Read More

പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം; ദിവ്യയുടെ നടപടി അനുചിതമായി, പാർട്ടിയെ പ്രതിരോധത്തിലാക്കി: സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

പൗരത്വ നിയമ ഭേദഗതി, പലസ്തീൻ തുടങ്ങിയ വിഷയങ്ങളിലെ പാർട്ടി സമീപനം ന്യൂനപക്ഷ പ്രീണനം എന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്‌. പ്രാദേശിക തലത്തിൽ ബിജെപിയുടെ വളർച്ച ചെറുക്കണം എന്നും പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പെടെ ജനപക്ഷത്ത് നിന്ന് ജാഗ്രതയോടെ ഇടപെടണമെന്നും റിപ്പോർട്ടിലുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പി.പി.ദിവ്യക്കും വിമർശനമുണ്ട്. ദിവ്യയുടെ നടപടി അനുചിതമായെന്നും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും അഭിപ്രായമുണ്ടായി. പൊതു ചർച്ച ഇന്ന് തുടരും. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി…

Read More

എം.മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണു മെഹബൂബിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി.മോഹനൻ സെക്രട്ടറി സ്ഥാനത്തു 3 ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്. ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ചു. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവാണ്…

Read More

ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്ര: വിടി ബൽറാം

വയനാട്ടിലെത്തിയ പ്രിയങ്ക ​ഗാന്ധിക്കുനേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി വീശിയ സംഭവത്തിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം. ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്രയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാന ഭരണകൂടത്തിൽ ഒരു മന്ത്രിയടക്കം വയനാട്ടിൽ നിന്നുണ്ട്. എന്നാലും വയനാട്ടിൽ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയർന്നാലും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ആക്രോശങ്ങൾ ആദ്യമുയരുന്നത് വയനാട്ടിലെ പാർലമെന്റംഗത്തിനെതിരെയാണ്. എംപിയെവിടെ എംപിയെവിടെ എന്ന് സിപിഎമ്മുകാർ പതിവായി വെല്ലുവിളിക്കും. എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി…

Read More

ആരോപണത്തിൽ കഴമ്പില്ല: ‘കലാരാജുവിന്റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജം’; കേസ് എഴുതിത്തള്ളുമെന്ന് പൊലീസ്

കൂത്താട്ടുകുളത്തെ കൗൺസിലർ കലാ രാജുവിന്‍റെ മകനെതിരെ സിപിഎം പ്രാദേശിക നേതാവ് നൽകിയ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. കലാ രാജുവിന്‍റെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദിച്ചെന്നാരോപിച്ച് സിപിഎം  തിരുമാറായി ലോക്കൽ കമ്മിറ്റി അംഗം സിബി പൗലോസ് നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി. കൂത്താട്ടുകുളത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവെച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു സിബി പൗലോസിന്‍റെ പരാതി….

Read More

സി പി എം നേതൃനിരയിൽ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്; കൂടുതൽ വനിതകൾ വേണം: വൃന്ദ കാരാട്ട്

സി പി എം നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സി പി എം നേതൃനിരയിൽ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കാൻ ഭരണഘടന ഭേദഗതി ഉണ്ടാക്കി. എന്നിട്ടും വനിത സംവരണം വേണ്ട രീതിയിൽ ഉയർന്നില്ലെന്നും പി ബി അംഗം വിവരിച്ചു. പാർട്ടിക്ക് ശക്തമായ വേരുള്ള കേരളത്തിൽ നിലവിൽ ഒരു വനിത ജില്ല സെക്രട്ടറി പോലും ഇല്ല എന്നത് വാസ്തവമാണെന്ന് പറഞ്ഞ വൃന്ദ, മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും…

Read More

വനിതാ മുഖ്യമന്ത്രി ഉണ്ടാകുന്നത് തടഞ്ഞില്ലേ?; പൊളിറ്റ് ബ്യൂറോയിൽ ആകെ ഉള്ളത് ഒരു സ്ത്രീയല്ലേ?: സിപിഎം എന്നും സ്ത്രീകൾക്കെതിരെന്ന് പി എം എ സലാം

സി പി എമ്മിനെതിരെയുള്ള കാന്തപുരത്തിന്റെ വിമർശനത്തെ പിന്തുണച്ച് മുസ്ലീം ലീഗ് രംഗത്ത്. മത പണ്ഡിതന്മാർ മതകാര്യം പറയുമ്പോൾ സി പി എം എന്തിനാണ് അതിൽ ഇടപെടുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ചോദിച്ചു. സി പി എം പൊളിറ്റ് ബ്യൂറോയിൽ ആകെ ഉള്ളത് ഒരു സ്ത്രീയല്ലേ. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നത് സി പി എം തടഞ്ഞെന്നും അഭിപ്രായപ്പെട്ട സലാം, സി പി എം എന്നും സ്ത്രീകൾക്ക് എതിരെന്നും കൂട്ടിച്ചേർത്തു. മതം പറയാനും…

Read More

‘പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന് പണം നൽകി’: രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പിൽ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിൻ്റെ പണമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവവറി കരാർ. സകല…

Read More

എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പാർട്ടി ഏറ്റെടുക്കു: എം.വി ഗോവിന്ദൻ

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ പാർട്ടി ഏറ്റെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബത്തേരിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയന്റെ കുടുംബത്തിനല്ല, കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് അന്തവും കുന്തവും ഇല്ലാത്തതെന്നും ഗോവിന്ദൻ പറഞ്ഞു. വിജയന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണു പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യാൻ ഗോവിന്ദനെത്തിയത്. ‘‘എൻ.എം.വിജയൻ ജീവിച്ചിടത്തോളം കാലം കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചു. കൊലപാതകത്തിനു പിന്നിൽ കോൺഗ്രസിന്റെ ജില്ലാ, സംസ്ഥാന…

Read More

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭയും അരുണ്‍കുമാറും ജില്ലാ കമ്മിറ്റിയിൽ

ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിലാണ് ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്‍റെ പേരല്ലാതെ…

Read More