
മനു തോമസിനെതിരായ പി.ജയരാജന്റെ ഫെയ്‌സ്ബുക് കുറിപ്പ്; സിപിഎമ്മിൽ അതൃപ്തി
കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരായ പി ജയരാജന്റെ ഫെയ്സ്ബുക് കുറിപ്പിൽ സിപിഎമ്മിൽ അതൃപ്തി. പാർട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഔദ്യോഗികമായി വിശദീകരിച്ച് വാർത്താ സമ്മേളനം നടത്തിയ ശേഷം പി.ജയരാജൻ ഫേയ്സ്ബുക്കിൽ കുറിപ്പിട്ടത് അനുചിതമായെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഫേസ്ബുക്കിൽ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജൻന്റെ പോസ്റ്റ്, ജില്ലാ കമ്മിറ്റി അംഗം…