കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ പാർട്ടി അനുകൂലികൾ ആണെന്ന പൊലീസ് കണ്ടെത്തൽ വന്നതോടെ സിപിഐഎം പ്രതിസന്ധിയിൽ. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.പൊലീസ് റിപ്പോർട്ട് കണ്ടത് പത്രത്തിലാണെന്നും കേസിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് മറുപടി നൽകാമെന്നും പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും നിലപാട്. കാഫിർ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചത് ആരായാലും അത് തെറ്റാണെന്നായിരുന്നു…

Read More

പി.എസ്.സി കോഴ ആരോപണം ; പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പി.എസ്.സി കോഴ ആരോപണത്തിൽ പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാവില്ല. പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിൽ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അവിടെ പരിശോധിക്കും. ജില്ലാ കമ്മിറ്റിക്ക് പരാതി കിട്ടിയോ എന്ന ചോദ്യത്തിന് ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം, പി.എസ്.സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കും . കർശന നടപടി എടുക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. എന്നാൽ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു…

Read More

ഇപി മുന്നണിയെ വഞ്ചിച്ചു, നവ കേരള സദസ്സ് പരാജയം: സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കാൻ ഇപി ജയരാജൻ യോഗ്യനല്ലെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. ജയരാജന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനമാണെന്നും ഇപിയുടെ ബിജെപി ബന്ധ വിവാദം അടക്കം അത്ര നിഷ്‌കളങ്കമല്ലെന്നും യോഗത്തിൽ വിമർശനമുണ്ടായി. ഇപിയെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും പ്രതിനിധികൾ യോഗത്തിൽ കുറ്റപ്പെടുത്തി. സിപിഐ മന്ത്രിമാർക്കെതിരെയും വിമർശനം ഉയർന്നു. മന്ത്രിമാർ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്ന് മാറണമെന്നും സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നായിരുന്നു മറ്റൊരു വിമർശനം. പിണറായി…

Read More

പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതി ; കോഴിക്കോട്ടെ സിപിഐഎം പ്രദേശിക നേതാവിനെതിരെ നടപടി ഉണ്ടാകും

പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയ സംഭവത്തിൽ കോഴിക്കോട്ടെ പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ ഉടൻ നടപടി ഉണ്ടാകും. തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച നാലംഗ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയിരുന്നു. വിവാദത്തിൽ മന്ത്രി റിയാസിന്റെ പേര് ഉയർന്നുവന്നത് ജില്ലയിലെ പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന. അതേസമയം, പിഎസ്‍സി അംഗത്വത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു. സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ് ആരോപണ…

Read More

‘ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായത് ഗുരുതര തിരിച്ചടി , വാക്കും പ്രവൃത്തിയും പ്രശ്നമെങ്കിൽ പരിശോധിക്കണം’; തുറന്ന വിമർശനവുമായി എംഎ ബേബി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം. ഉൾപ്പാർട്ടി വിമര്‍ശനങ്ങൾ ഉൾക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയിൽ എഴുതിയ ലേഖനത്തിൽ തുറന്ന് പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകൾ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കൾ കൂട്ടത്തോടെ എത്തുന്നത്. തോമസ് ഐസകിന് പിന്നാലെ…

Read More

‘കോഴിക്കോട് സിപിഐഎമ്മിൽ നടക്കുന്നത് മാഫിയകൾ തമ്മിലുള്ള തർക്കം’ ; പിഎസ്‌സി അംഗത്വം തൂക്കി വിൽക്കുന്നു, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ

മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മാഫിയാ പ്രവര്‍ത്തനം പടര്‍ന്ന് പന്തലിക്കുകയാണെന്ന് കോഴിക്കോട് ഡി സി സി പ്രസി‍ഡന്‍റ് കെ പ്രവീണ്‍കുമാര്‍. കോഴിക്കോട്ടെ സിപിഎമ്മില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണ് നടക്കുന്നത്. അതിന്‍റെ ഭാഗമായാണ് കോഴ വിവരം പുറത്ത് വന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്. പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സിപിഎം നടത്തുന്ന അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും പ്രവീണ്‍കുമാര്‍…

Read More

കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം; ഉദ്ഘാടനം മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തതു മന്ത്രി വീണാ ജോർജ്. മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്. ശരൺ ചന്ദ്രൻ കാപ്പാ കേസിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ്. 60 പേർക്ക് അംഗത്വം നൽകിയ പരിപാടിയിലെ പ്രധാന അംഗമായാണ് ശരൺ ചന്ദ്രൻ എത്തിയത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്നിറങ്ങിയത്. ശരണടക്കം…

Read More

‘ഇതിന് മുൻപും തിരിച്ചടിയേറ്റിട്ടുണ്ട്’; എല്ലാം പരിഹരിച്ച് പാർട്ടി തിരിച്ചുവരുമെന്ന് യെച്ചൂരി

കുറവുകളും പോരായ്മകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊല്ലത്ത് സിപിഎം മേഖലാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപും സിപിഎമ്മിന് തിരിച്ചടിയേറ്റിട്ടുണ്ട്. അന്നും പോരായ്മകൾ പരിഹരിച്ച് പാർട്ടി തിരിച്ചു വന്നിട്ടുണ്ട്. അത് ഇനിയും തുടരും. സംസ്ഥാനത്ത് സിപിഎം എങ്ങനെ മുന്നോട്ട് പോകണമെന്നത് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. ഉചിതമായ തീരുമാനവും ഉണ്ടാകും. കേരള ഘടകത്തിന്റെ നിലപാടുകളെ കേന്ദ്രകമ്മിറ്റി തള്ളിയെന്ന വാർത്ത കെട്ടിച്ചമച്ചതാണ്. ഇന്ത്യ സഖ്യം ദേശീയ തലത്തിലേക്ക്…

Read More

‘നിരപരാധിയാണ്, സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തും’: രാജിവെക്കില്ലെന്ന് തൊടുപുഴ നഗരസഭാ അധ്യക്ഷൻ സനീഷ് ജോർജ്

തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോർജ്ജ്. താൻ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം തത്കാലം ഇല്ലെന്നും വ്യക്തമാക്കി. രാജിവെച്ചാൽ താൻ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. കൈക്കൂലി നൽകാൻ പറഞ്ഞെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഇതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് ജോർജ്ജ് പ്രതികരിച്ചു. തൊടുപുഴ കുമ്മങ്കലിലെ എൽ.പി സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ്ജിനെ…

Read More

പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: അന്വേഷിക്കാൻ സിപിഎം കമ്മീഷനെ വെച്ചു

പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവത്തിൽ തർക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും മൂന്നംഗ കമ്മീഷൻ അന്വേഷിക്കും. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇ.പി ജയരാജൻ ഇടപെട്ട് പുറത്താക്കൽ നടപടി റദ്ദാക്കിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ…

Read More