സിപിഎമ്മിന് ഇപിയോടും എഡിജിപിയോടും രണ്ട് നിലപാട്: വിഡി സതീശൻ

ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സിപിഎമ്മിന് ഇപി ജയരാജനോടും എഡിജിപി എംആർ അജിത്ത് കുമാറിനോടും രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിൻ്റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. രണകക്ഷി എംഎൽഎ വെല്ലുവിളിച്ചിട്ടും സിപിഎം ന് മിണ്ടാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനത്തിനല്ല, മറിച്ച് വിഷയം ലൈവാക്കി നിർത്താനാവും എഎൻ ഷംസീർ ഇറങ്ങിയത്. പിവി അൻവറിന് പിന്നിൽ പ്രതിപക്ഷമല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം പറഞ്ഞതാണ് ശരി. കൃത്യമായ നിയമവശം…

Read More

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യെച്ചൂരിയുടെ നില ഗുരുതരമായതിനാല്‍ പ്രത്യേത ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ച് വരികയാണെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയില്‍ തുടരുന്നത്‌. ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ…

Read More

ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം; എഡിജിപി സിപിഎമ്മുകാരനല്ലെന്ന് എംബി രാജേഷ്

ആർഎസ്എസ് നേതാവുമായി വിവാദ കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ അജിത്ത് കുമാർ സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്. ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ല. അത്തരത്തിൽ കൂടിക്കാഴ്ച നടത്തിയോ എന്നത് അന്വേഷണത്തിൽ വ്യക്തമാകും. ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. ഉദ്യോഗസ്ഥർ ആരെയെല്ലാം കാണാൻ പോകുന്നുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആർഎസ്എസ്. നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

Read More

സിപിഎമ്മിലും പവർ ഗ്രൂപ്പ്, ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുന്നു: വിഡി സതീശൻ

ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സർക്കാരിനുമെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്‌നം കൂടുതൽ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന്…

Read More

മുകേഷ് രാജി വെക്കണം , നിലപാടിൽ മാറ്റമില്ല ; തീരുമാനമെടുക്കേണ്ടത് സിപിഐഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങൾ നേരിടുന്ന നടനും സിപിഐഎം എംഎൽഎയുമായ എം. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുകേഷിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് സി.പി.ഐ.എം ആണെന്നും അദ്ദേഹം രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷ​ത്തിനുള്ളതെന്നും സതീശൻ പറഞ്ഞു. നിരന്തരമായ ആരോപണം ഉയരുന്ന മുകേഷിനെ സി.പി.ഐ.എം സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ പാർട്ടിയിൽ ആക്ഷേപം ഉയർന്നയാളുടെ രാജി വാങ്ങിച്ചിട്ടുണ്ട്. എന്നാൽ സിപിഐഎം അതു ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഹേമ കമ്മറ്റി റിപോർട്ട് മുകേഷ് വായിച്ചിട്ടുണ്ടെന്ന ​ഗുരുതര ആരോപണവും…

Read More

മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കേണ്ടന്ന തീരുമാനത്തിൽ സിപിഐഎം നേതൃത്വം ; നാളത്തെ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും

നടിയുടെ ലൈം​ഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തിട്ടും മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തിൽ സിപിഐഎം. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ നിലവിൽ എംഎൽഎ സ്ഥാനത്തുനിന്ന് രാജി വേണ്ടെന്നാണ് നിലപാട്. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. അതേസമയം, നാളത്തെ സെക്രട്ടറിയേറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മുകേഷ് മുഖ്യമന്ത്രിയ്ക്ക്…

Read More

മുകേഷിൻ്റെ രാജി ; തീരുമാനം എടുക്കേണ്ടത് സിപിഐഎമ്മെന്ന് കൊടിക്കുന്നിൽ സുരേഷ്

ലൈംഗിക ആരോപണ വിധയേനായ മുകേഷ് എം.എൽ.എ സ്ഥാനത്ത് തുടരണമോയെന്നത് തീരുമാനിക്കേണ്ടത് സി.പി.ഐ.എമ്മാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻ്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ആദ്യമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്.അതിന്‍ മേല്‍ സര്‍ക്കാര്‍ ഉടനടി നടപടിയെടുക്കേണ്ടതായിരുന്നു.എന്നാലതിന് പകരം സര്‍ക്കാര്‍ നാലര വര്‍ഷത്തോളം റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. കുറ്റാരോപിതരെ സംരക്ഷിക്കാന്‍ ശ്രമിച്ചു.വിവരാവകാശ കമ്മിഷൻ്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്…

Read More

ഗ്രാമസഭ വിളിച്ച് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ; ആലപ്പുഴ കായംകുളത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി

കായംകുളത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി. പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിൽ മാവേലി സ്റ്റോർ ബ്രാഞ്ച് സെക്രട്ടറിയായ ശ്യാം, മോഹനൻ പിള്ള എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ടി ഏരിയാ സെൻ്റർ അംഗമായ നസീം ജനപ്രതിനിധിയായ വാർഡിൽ ഗ്രാമസഭ വിളിച്ച് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് നടപടിക്ക് കാരണം. എന്നാൽ അച്ചടക്ക നടപടി വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ആരോപണം. ആറുമാസം മുൻപ് ശ്യാമിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതിന് എടുത്ത തീരുമാനം പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടപെട്ട് മരവിപ്പിച്ചിരുന്നു….

Read More

എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് തീരുമാനിക്കണമെന്ന് എ.കെ ശശീന്ദ്രന്‍

എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല. അത്തരം ഒരു കീഴ് വഴക്കം കേരളത്തിലില്ല. രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത് സർക്കാരിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സി.പി.എം നിലപാട്. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും…

Read More

‘സിപിഐഎം നേതാവ് പി.കെ ശശിക്കെതിരായ പാർട്ടി നടപടി ഉണ്ടായിട്ടില്ല’ ; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് എം.വി ഗോവിന്ദൻ

സി.പി.ഐ.എം നേതാവ് പി.കെ ശശിക്കെതിരായ പാർട്ടി നടപടി സാങ്കേതികമായി സ്ഥിരീകരിക്കാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും അത്തരം വാർ‌ത്ത തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരു തീരുമാനം ശശിക്കുണ്ടോയെന്നറിയല്ല.രാജി വെക്കുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ തീരുമാനണ്. രാജിവെക്കാൻ പാർട്ടി പറഞ്ഞിട്ടില്ല. ഇപ്പോഴും പി.കെ ശശി ജില്ലാ കമ്മിറ്റി അംഗം തന്നെയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.മണ്ണാർക്കാട് ഏരിയാ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങൾക്ക് മുൻപിൽ പറയേണ്ട കാര്യമില്ലെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു….

Read More