ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കില്ല; പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്: കെ.പി ഉദയഭാനു

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐയുടെ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളതെന്നും ഉദയഭാനു വ്യക്തമാക്കി. പിപി ദിവ്യക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് തീരുമാനമുള്ളതായി അറിയില്ല. പാര്‍ട്ടിക്ക് ഒറ്റ നിലപാടാണുള്ളത്. അത് നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്നതാണ്. ജില്ലാ കമ്മിറ്റിയിറ്റിലും ഈ ഒരൊറ്റ അഭിപ്രായമാണുള്ളതെന്നും ഉദയഭാനു…

Read More

ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം ; പാലക്കാട് ഡോ.പി.സരിനും ചേലക്കരയിൽ യുആർ പ്രദീപും മത്സരിക്കും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ്‌ വിട്ട പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുആർ പ്രദീപിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ മുൻ എംഎൽഎയായ പ്രദീപിൻ്റെ പ്രചാരണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിൽ തുടങ്ങി. പാലക്കാട്‌, ബിജെപി- കോൺഗ്രസ് ഡീൽ ഉണ്ടാകുമെന്ന് അന്നേ ഞങ്ങൾ പറഞ്ഞതാണ്. പാലക്കാട്‌ ഇന്നത്തെ…

Read More

‘ചിഹ്നം പുറത്തെടുത്താൽ ജയിക്കില്ലെന്ന പേടി’; സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പാടായെന്ന് കെ മുരളീധരൻ

സംസ്ഥാനത്ത് സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ വലിയ പാടായെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ചിഹ്നം പുറത്തെടുത്താൽ ജയിക്കില്ലെന്ന പേടിയാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ആളുകൾ വരികയും പോവുകയും ചെയ്യും. എന്നാൽ പ്രസ്ഥാനം മുന്നോട്ട് തന്നെ പോകും. ഈ തിരഞ്ഞെടുപ്പിലെ ചർച്ചാകേന്ദ്രം സരിനല്ല. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ജയിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. എൽഡിഎഫ് സ്ഥാനാർത്ഥി എന്ത് പറയുന്നുവെന്നത് കോൺഗ്രസിന്റെ വിഷയമല്ല. സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പാടായി. പാർട്ടി സഖാക്കൾ തന്നെ പാർട്ടിയെ കുളംതോണ്ടുന്നതിന്…

Read More

പി സരിന് സിപിഎമ്മിന്റെ പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ നിർദ്ദേശം നൽകി സംസ്ഥാന നേതൃത്വം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിന്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് നിർദ്ദേശം നൽകിയത്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സരിനെ സ്വതന്ത്ര ചിഹ്നത്തിൽ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ തീരുമാനമായി. ഇന്ന് രാവിലെ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട ഡോ പി സരിൻ, പിന്നീട് ഓട്ടോറിക്ഷയിൽ സിപിഎം ജില്ലാ…

Read More

പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാ‍ർത്ഥികൾ തോൽക്കും, സ്ഥാനാർഥിയെ നിർത്തിയേക്കും; പി വി അൻവർ

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ചേക്കുമെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. നല്ല സ്ഥാനാർഥിയെ കിട്ടിയാൽ രണ്ടുമണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പാലക്കാടും ചേലക്കരയും ഗൗരവത്തിൽ കാണുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് തന്‍റെ ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്നമില്ലെന്നും നേതാക്കളെ നേതാക്കൾ ആക്കുന്നത് ഈ നാട്ടിലെ ജനങ്ങൾ ആണെന്നും അൻവർ പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്മെന്റ് എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും…

Read More

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്ന് അന്‍വര്‍ നല്‍കിയ പാഠം: എ.കെ ബാലന്‍

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അൻവറിന് എവിടെ നിന്നോ എന്തോ വിവരം കിട്ടിയിട്ടുണ്ടെങ്കിൽ അത് ധൈര്യപൂർവ്വം പൊതുസമൂഹത്തോട് പറയണം. എന്നാൽ പാർട്ടിക്കും എളുപ്പമായല്ലോ. അങ്ങനെയൊരു പണിയെടുക്കുന്ന ആരും പാർട്ടിക്ക് അകത്തില്ല. കണ്ണൂരിലെ പാർട്ടിക്ക് അകത്തുണ്ടാവില്ല. ഇത് എകെജിയുടെ മണ്ണാണ്. ഇത് രക്തസാക്ഷികളുടെ പാർട്ടിയാണ്. പാല് കൊടുത്ത കൈയ്ക്ക് വിഷപ്പാമ്പ് പോലും…

Read More

അന്‍പതോളം സിപിഎം പ്രവർത്തകർ കോൺഗ്രസിലേക്ക്; സംഭവം ഉദയംപേരൂരിൽ

എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എല്‍.സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. അടുത്ത വെള്ളിയാഴ്ച ഉദയംപേരൂര്‍ നടക്കാവില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉദയംപേരൂരില്‍ സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. ഇത് മൂർച്ഛിച്ചാണ് പ്രവർത്തകർ ഇപ്പോൾ പാർട്ടി വിടാൻ ഒരുങ്ങുന്നത്.

Read More

പി. ശശിക്കെതിരെ അന്വേഷണമില്ല, അജിത് കുമാറിനെ തിരക്കിട്ട് മാറ്റേണ്ട’; അൻവറിനെ തള്ളി സിപിഎം

പിവി അൻവർ ഉന്നയിച്ച പരാതികളിൽ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം. എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം. കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഔദ്യോഗിക വിശദീകരണം വന്നത്. തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കും….

Read More

‘ശാഖ സംരക്ഷിച്ചു എന്ന വാദം തെറ്റ്, സിപിഎം അക്രമം തടയുകയാണ് ചെയ്തത്’; മുഖ്യമന്ത്രിക്കുമെതിരെ സുധാകരൻ

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എഡിജിപി കണ്ടെതെന്നും ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. താൻ കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ ചെയ്തത്. ബിജെപിയും സിപിഎമ്മും പരസ്പരം വർഷങ്ങളായി പിന്തുണ നൽകുന്നവരാണ്. ലാവലിൻ കേസ്…

Read More

ലോറൻസിന്റെ ജീവിതവും രാഷ്ട്രീയവും പുതിയ തലമുറയ്ക്ക് പ്രചോദനമാണ്; അനുസ്മരിച്ച് ധനമന്ത്രി ബാലഗോപാൽ

സഖാവ് എം എം ലോറൻസിന്‍റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സമരഭരിതമായ ഒരു കാലം വിടവാങ്ങുകയാണ്. സ്വാതന്ത്ര്യ സമര, നവോത്ഥാന  കാലഘട്ടത്തിൽ ജീവിച്ചിരുന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള ലോറൻസിന്റെ ജീവിതവും രാഷ്ട്രീയവും പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.  സാധാരണക്കാരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും  ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച  ഉജ്വലനായ സഖാവായിരുന്നു എം എം ലോറൻസ്. യാഥാസ്ഥിതികമായ ഒരു കുടുംബത്തിൽ ജനിച്ച എം എം ലോറൻസ് സ്വാതന്ത്ര്യ…

Read More