പാലക്കാട്ടെ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിൽ ; രണ്ടാം സ്ഥാനം പോലും വേണ്ടന്ന് സിപിഐഎം തീരുമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് പ്രതിപക്ഷ ​നേതാവ് വി.ഡി.സതീശൻ. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സി.പി.ഐ.എം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം 100 ശതമാനം ഏറ്റെടുക്കും. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.’ സതീശന്‍ പറഞ്ഞു കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ബി.ജെ.പി നേതാവ് പദ്മജ. അവരുടെ ആരോപണങ്ങളെ…

Read More

പ്രശ്നങ്ങൾ ഉപതെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്ന് സിപിഐഎം നേതൃത്വത്തിൻ്റെ ഉറപ്പ് ; അയഞ്ഞ് മുൻ എംഎൽഎ കാരാട്ട് റസാഖ്

പല പാർട്ടികളിൽ നിന്നും ക്ഷണം ലഭിച്ചതായി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഐഎം ഉറപ്പ് നൽകി. ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അപ്പോൾ തീരുമാനമെടുക്കുമെന്നും കരാട്ട് റസാഖ് കൂട്ടിച്ചേർത്തു. ‘നിലവിൽ നിലപാടിൽ മാറ്റമില്ല. ഞാൻ ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് സിപിഎമ്മിൻ്റെ ജില്ലാ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പായതിനാൽ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമെടുക്കാൻ ആ​ഗ്രഹിക്കുന്നില്ല. സഹയാത്രികനായി തുടരണോ എന്ന് ചർച്ചക്ക് ശേഷം ആലോചിക്കും.’-റസാഖ് പറഞ്ഞു. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ലെന്നായിരുന്നു…

Read More

സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഐഎം ; നയമാണ് പ്രശ്നം വ്യക്തിയല്ലെന്ന് എം.വി ഗോവിന്ദൻ

ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളല്ല നയമാണ് പ്രശ്നം, ഇടതുപക്ഷത്തിന് അനുകൂലമായ നയം സ്വീകരിച്ചാൽ സന്ദീപിനെ സ്വീകരിക്കും. മുൻപും സമാനമായ കാഴ്ചപ്പാടുള്ള വരെ സിപിഐഎം സ്വീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി….

Read More

സിപിഎം എംപി വി ശിവദാസൻ എംപിക്ക് യാത്രാനുമതി കേന്ദ്രം നിഷേധിച്ചു

സിപിഎം രാജ്യസഭാ എംപി ഡോ. വി. ശിവദാസന് വെനസ്വേലയിൽ ചേരുന്ന വേൾഡ് പാർലമെന്ററി കമ്മറ്റി യോ​ഗത്തിന് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ലോകത്ത് വർദ്ധിച്ചുവരുന്ന ഫാസിസത്തെ കുറിച്ചായിരുന്നു ഇത്തവണത്തെ യോ​ഗം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ നടപടിയിൽ പ്രതികരിക്കാൻ ഇന്ന് 11.30 യ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് എംപി അറിയിച്ചു. പ്രതിപക്ഷ നേതാക്കളുടെ വിദേശ സന്ദർശനങ്ങൾക്ക് ഇതിന് മുൻപും കേന്ദ്രം യാത്രാനുമതി നിഷേധിച്ചിട്ടുണ്ട്. ശിവദാസൻ എംപിയുടെ യാത്രാനുമതി നിഷേധിച്ചതിൽ കേന്ദ്രം കാരണം വ്യക്തമാക്കിയിട്ടില്ല. 

Read More

പാലക്കാട് ജയിച്ചാലും തോറ്റാലും പി.സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകും ; സിപിഐഎമ്മിൽ മികച്ച ഭാവിയുണ്ട് , എം.വി ഗോവിന്ദൻ

പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിൻ ഒരിക്കലും പിവി അൻവറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാൻ അൻവർ ശ്രമിച്ചിരുന്നില്ല. എന്നാൽ കമ്യൂണിസ്റ്റാകാൻ ശ്രമിക്കുന്ന സരിന്‌ മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ അറസ്റ്റിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്നും…

Read More

പാലക്കാട് വിമത കൺവെൻഷൻ , ഞെട്ടി സിപിഐഎം ; നീക്കം ജില്ലാ സെക്രട്ടറിക്ക് എതിരെ

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെയുളള പൊട്ടിത്തെറി ശക്തമാകുന്നു. ജില്ലാ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുകയാണെന്നാരോപിച്ച് സിപിഎമ്മിനെ ഞെട്ടിച്ച് പാലക്കാട് വിമതർ കൺവൻഷൻ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻറ് സതീഷ് രംഗത്തെത്തി. സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സിപിഐഎം അംഗങ്ങളുടെയും അനുഭാവികളുടെയും സമാന്തര കൺവെൻഷൻ നടത്തിയതെന്നും സതീഷ് പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർട്ടിക്കകത്തെ എതിർനീക്കങ്ങളോട് തത്ക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിൻറെ തീരുമാനം. സിപിഐഎം ജില്ല സെക്രട്ടറി ഇഎൻ സുരേഷ്…

Read More

ദിവ്യക്ക് പാർട്ടി നിർദ്ദേശം നൽകില്ല; കീഴടങ്ങുന്നത് വ്യക്തിപരമായ തീരുമാനം: എംവി ഗോവിന്ദൻ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യക്ക് സിപിഎം നിർദ്ദേശമൊന്നും നൽകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പൊലീസിൽ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നും അദ്ദേഹം മറുപടി പറഞ്ഞു. ദിവ്യക്ക് പാർട്ടിയും സർക്കാരും സംരക്ഷണമൊരുക്കില്ല. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ തെറ്റ് ചെയ്തവർ നിയമത്തിന് കീഴ് പ്പെടണമല്ലോയെന്നും പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Read More

പാർട്ടിയിൽ നിന്ന് ചിലരുമായി ചർച്ചകൾ നടക്കുന്നുണ്ട്; പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 10 ദിവസത്തിനകം പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കും:  കാരാട്ട് റസാഖ്

പാർട്ടിയിൽ നിന്ന് ചിലർ ബന്ധപ്പെട്ടിരുന്നതായി കൊടുവള്ളി മുൻ എംഎൽഎയും ഇടത് സഹയാത്രികനുമായ കാരാട്ട് റസാഖ്. പാർട്ടി നേതാക്കളുമായി ചർച്ച തുടരുകയാണ്. കുറച്ച് ദിവസങ്ങൾ കൂടെ നോക്കിയ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി മണ്ഡലത്തിൽ താൻ കൊണ്ടുവന്ന വികസന പ്രവർത്തികൾ മന്ത്രി റിയാസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ചാണ് കാരാട്ട് റസാഖ് രംഗത്ത് വന്നത്. വികസന പ്രശ്നങ്ങളിൽ തന്റെ നിർദ്ദേശം അവഗണിച്ച് മന്ത്രി മുഹമ്മദ് റിയാസ് ലീഗിനൊപ്പം നിൽക്കുകയാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 10 ദിവസത്തിനകം പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കുമെന്നും…

Read More

അഷ്റഫ് വധക്കേസ്: 4 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

തലശ്ശേരിയിൽ 2011 ൽ സിപിഎം പ്രവർത്തകൻ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നൽകിയത്. 2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ…

Read More

സിപിഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല; അനുനയിപ്പിച്ച് പാർട്ടി

പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല. പാർട്ടി നേതൃത്വത്തിൻ്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ അബ്ദുൾ ഷുക്കൂറെത്തി. അതിനിടെ യോഗസ്ഥലത്ത് വച്ച് മാധ്യമപ്രവർത്തകരെ ഷുക്കൂറിൻ്റെ ചുമലിൽ കൈയ്യിട്ട് പിടിച്ച് എൻഎൻ കൃഷ്ണദാസ് അധിക്ഷേപിച്ചു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. പാലക്കാട് നഗരമേഖലയിൽ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയായ ഇദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ…

Read More