പി.സരിൻ സിപിഐഎമ്മിൽ ; പാർട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് ഉപെതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനും എകെബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു.പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സരിന്‍ സംഘടനാ തലത്തിൽ പ്രവർത്തിക്കും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യാൻ ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചു, ആരോപണവുമായി സിപിഐഎം

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. പാലക്കാട് തെരഞ്ഞെടുപ്പിൽ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണ്. എന്നാൽ മണ്ഡലത്തിൽ 2021 ൽ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സന്ദീപിൻ്റെ വരവ് ഡിസിസി പ്രസിഡൻ്റ് തങ്കപ്പൻ പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം…

Read More

സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന് കോടതി പറഞ്ഞിട്ടില്ല; കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടി: എം.വി ഗോവിന്ദൻ

മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ. പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് ജയിക്കുമെന്നും വയനാട്ടിൽ നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം പക്ഷെ പാലക്കാട് ജയസാധ്യതയുണ്ടെന്നാണ് പറഞ്ഞത്. പാലക്കാട് ഉറച്ച ജയപ്രതീക്ഷ എംവി ഗോവിന്ദൻ പങ്കുവെച്ചില്ല. പാലക്കാട് നടന്നത് കടുത്ത മത്സരമാണെന്നും ബിജെപി മൂന്നാം…

Read More

കാസർഗോഡ് സിപിഐഎമ്മിൻ്റെ കൊടിമരം മോഷണം പോയി; പരാതി നൽകി നേതൃത്വം , അന്വേഷണം ആരംഭിച്ചു

സിപിഐഎമ്മിൻ്റെ കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ടിയിരുന്ന കൊടിമരം മോഷണം പോയി. സിപിഐഎം ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്‌ലുവിൽ സൂക്ഷിച്ചിരുന്ന കൂറ്റന്‍ കൊടിമരമാണ് ഇന്ന് പുലര്‍ച്ചെയോടെ മോഷ്ടിച്ചത്. അഞ്ച് പേരില്‍ അധികമില്ലാതെ കൂറ്റന്‍ കൊടിമരം നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് സിപിഐഎം നേതാക്കള്‍ പറയുന്നത്. അതിനാൽ തന്നെ പുലര്‍ച്ചെ ആളില്ലാത്ത സമയത്ത് ഒന്നിലധികം പേര്‍ ചേര്‍ന്ന് കൊടിമരം എടുത്തുകൊണ്ടുപോയിരിക്കാമെന്നാണ് നേതാക്കള്‍ സംശയിക്കുന്നത്. കൊടിമരം…

Read More

മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ; മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് ആരോപണം

സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഐഎം കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനെതിരെയും കേസെടുക്കുന്നില്ല. ചേലക്കരയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ മോർച്ച ലഘുലേഖ വിതരണം ചെയ്തതിലും കേസില്ല. മുനമ്പത്തെ ഭൂ പ്രശ്നത്തിൽ ഒരു മുസ്‌ലിം സംഘടനകളും നാട്ടുകാർക്കെതിരല്ല. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന പ്രശ്നം സംഘപരിവാറിന് വേണ്ടി നീട്ടിക്കൊണ്ടുപോവുകയാണ്. വിഷയം കോടതിക്ക് പുറത്ത് സർക്കാരിന് തീർപ്പാക്കാവുന്നതാണെന്നും വി ഡി സതീശൻ പറഞ്ഞു. സീ പ്ലെയ്ൻ പദ്ധതിക്കെതിരെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ…

Read More

വയനാട് ദുരിശ്വാസത്തിൻ്റെ പേരിൽ ബിരിയാണി ചലഞ്ച് ; പിരിഞ്ഞ് കിട്ടിയ പണം തട്ടിയെടുത്ത സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ദുരിതാശ്വാസത്തിന്റെ പേരിൽ സിപിഐഎം പ്രവർത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയിൽ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. 1200 ഓളം ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ. ബിരിയാണി…

Read More

പാലക്കാട് മണ്ഡ‍ലത്തിൽ വ്യാപകമായി വ്യാജവോട്ട് ചേർത്തു; തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം: സിപിഎം

പാലക്കാട് മണ്ഡ‍ലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ട് ചേർത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി. 177ാം ബൂത്തിലെ 37 വോട്ടർമാർ ആ പ്രദേശത്തുള്ളവരല്ല. മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെ ഇവിടെ ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം. മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാൻ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസിൻ്റെ പ്രചാരണം….

Read More

പത്തനംതിട്ട സിപിഐഎമ്മിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് നേതൃത്വം ; എസ് പിക്ക് പരാതി നൽകി ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഐഎമ്മിന്‍റെ പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകി സിപിഎം. പത്തനംതിട്ട എസ്‍പിക്ക് ഇ-മെയില്‍ ആയിട്ടാണ് പരാതി നൽകിയത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി അറിയിച്ചു. എഫ്ബി പേജ് ഹാക്ക് ചെയ്തുവെന്നാണ് പരാതിയിൽ സിപിഐഎം വ്യക്തമാക്കുന്നത്. പേജിന്‍റെ അഡ്മിന്മാരിൽ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഐഎം.വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ…

Read More

പാലക്കാട്ടെ കള്ളപ്പണ ആരോപണം ; സിപിഐഎമ്മിൻ്റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് പാലക്കാട് എസ്പി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഐഎമ്മിൻ്റെ പരാതിയിൽ കേസെടുത്തില്ലെന്ന് പാലക്കാട് എസ്‌പി ആനന്ദ്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്‌പി വ്യക്തമാക്കി. എന്നാൽ താൻ നൽകിയ പരാതിയിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റ‍ർ ചെയ്യേണ്ടതില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നിലപാടെടുത്തു. പാലക്കാട് ഹോട്ടൽ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധന, സംഘർഷം സംബന്ധിച്ച് കളക്ടർ കൈമാറിയ പരാതിയും, സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുമെല്ലാം ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും…

Read More

ബാഗ് വിവാദം അടഞ്ഞ അധ്യായമല്ല ; പാലക്കാട് വോട്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

ബാഗ് വിവാദം എൽഡിഎഫിന് വോട്ട് ആകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബാഗ് വിഷയം ഉപേക്ഷിക്കേണ്ടതല്ലെന്നും അടഞ്ഞ അധ്യായമല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാർട്ടിയുടേതല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ കൃഷ്ണദാസിന് ഭിന്നാഭിപ്രായമാണുള്ളത്. ഇതിനോടുള്ള ചോദ്യത്തോടായിരുന്നു എംവി ​ഗോവിന്ദൻ്റെ പ്രതികരണം. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ല. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. നീല ബാഗും ചുവന്ന ബാഗും എല്ലാം…

Read More