കണ്ണൂർ നഗരത്തിൽ സിപിഐഎം കെട്ടിയ സമരപന്തലിൽ കുടുങ്ങി കെഎസ്ആർടിസി ബസ് ; പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

കണ്ണൂർ നഗരത്തിൽ സിപിഐഎം കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. പന്തൽ അഴിച്ചാണ് ബസ് പുറത്ത് എടുത്ത്. ഒരു മണിക്കൂര്‍ നേരത്തെ നീ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷം ബസ് കടത്തിവിടുകയായിരുന്നു.

Read More

ആലപ്പുഴയിൽ സിപിഐഎം നേതാവ് ബിപിൻ സി.ബാബു ബിജെപിയിൽ ചേർന്നു ; സ്വീകരിച്ച് ബിജെപി അഖിലേന്ത്യ സെക്രട്ടറി തരുൺ ചൂഗ്

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഐഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ…

Read More

പത്തനംതിട്ട തിരുവല്ല സിപിഐഎമ്മിൽ ഭിന്നത രൂക്ഷം ; നിർത്തി വെച്ച ലോക്കൽ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നു, ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമിച്ചു

രൂക്ഷമായ വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ച സിപിഐഎം പത്തനംതിട്ട തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നു. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ പ്രവർത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. വിമർശനങ്ങൾ ചർച്ച ആകാതെയിരിക്കാൻ ജില്ലാ സെക്രട്ടറി ഇടപെട്ട് പൂഴ്‌ത്തിവെച്ച റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നത്. ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നിർത്തിവെച്ചത്….

Read More

കൊല്ലം കരുനാഗപ്പള്ളി സിപിഐഎമ്മിലെ വിഭാഗീയത ; സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് ജില്ലയിൽ , വിമത വിഭാഗവുമായി ചർച്ച നടത്തിയേക്കും

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​ സി.പി.ഐ.എമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് ജില്ലയിലെത്തി നേതാക്കളെ കാണും. ജില്ല കമ്മിറ്റി ഓഫീസിലെത്തുന്ന ഗോവിന്ദൻ വിമതരെ നേരിൽ കാണാനും ചർച്ച നടത്താനും സാധ്യതയുണ്ട്. സി.പി.ഐ.എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ വേ​ദി ഒ​രു​ങ്ങു​ന്ന കൊ​ല്ലം ജി​ല്ല അ​തി​രൂ​ക്ഷ വി​ഭാ​ഗീ​യ​ത​യു​ടെ കേ​ന്ദ്ര​മാ​യ​ത്​ സി.​പി.​ഐ.എ​മ്മി​ന് തലവേദനയാവുകയാണ്. ഏ​താ​നും വ​ർ​ഷം മു​മ്പ്​ എ​റ​ണാ​കു​ള​ത്ത്​ വി​ഭാ​ഗീ​യത ക​ടു​ത്ത​പ്പോ​ൾ അ​ന്ന്​ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന എം.​വി. ഗോ​വി​ന്ദ​ൻ ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​ന്​ സ​മാ​ന​മാ​യ…

Read More

കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയത ; ഇടപെടലുമായി സംസ്ഥാന നേതൃത്വം , എം.വി ഗോവിന്ദൻ നാളെ കൊല്ലത്ത്

കൊല്ലം കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയതയിൽ സിപിഐഎം സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നാളെ ജില്ലയിലെത്തും.സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരും. വിമതരുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. സംഘടാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു….

Read More

വോട്ട് കുറഞ്ഞു; മണ്ണാർക്കാട് ഏരിയാ സമ്മേളനത്തിൽ പികെ ശശിക്കെതിരെ രൂക്ഷ വിമ‍ർശനം

മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൽ പാലക്കാട്ടെ സിപിഎം നേതാവ് പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം. പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബുവും പ്രതിനിധികളുമാണ് വിമ‍ർശനം ഉന്നയിച്ചത്. ശശിയുടെ നിലപാടുകൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് വോട്ട് കുറയാൻ ഇടയാക്കി, മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂർ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ വീഴ്ച പറ്റി, ശശിയും ഭരണ സമിതിയും തമ്മിലുള്ള ബന്ധം ഇതിന് കാരണമെന്നും ഇ എൻ സുരേഷ് ബാബു പ്രസംഗത്തിൽ പറഞ്ഞു. പികെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത്…

Read More

പി.സരിൻ സിപിഐഎമ്മിൽ ; പാർട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് ഉപെതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനും എകെബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു.പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സരിന്‍ സംഘടനാ തലത്തിൽ പ്രവർത്തിക്കും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യാൻ ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചു, ആരോപണവുമായി സിപിഐഎം

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. പാലക്കാട് തെരഞ്ഞെടുപ്പിൽ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണ്. എന്നാൽ മണ്ഡലത്തിൽ 2021 ൽ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സന്ദീപിൻ്റെ വരവ് ഡിസിസി പ്രസിഡൻ്റ് തങ്കപ്പൻ പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം…

Read More

സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന് കോടതി പറഞ്ഞിട്ടില്ല; കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടി: എം.വി ഗോവിന്ദൻ

മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ. പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് ജയിക്കുമെന്നും വയനാട്ടിൽ നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം പക്ഷെ പാലക്കാട് ജയസാധ്യതയുണ്ടെന്നാണ് പറഞ്ഞത്. പാലക്കാട് ഉറച്ച ജയപ്രതീക്ഷ എംവി ഗോവിന്ദൻ പങ്കുവെച്ചില്ല. പാലക്കാട് നടന്നത് കടുത്ത മത്സരമാണെന്നും ബിജെപി മൂന്നാം…

Read More

കാസർഗോഡ് സിപിഐഎമ്മിൻ്റെ കൊടിമരം മോഷണം പോയി; പരാതി നൽകി നേതൃത്വം , അന്വേഷണം ആരംഭിച്ചു

സിപിഐഎമ്മിൻ്റെ കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ടിയിരുന്ന കൊടിമരം മോഷണം പോയി. സിപിഐഎം ഏരിയാ സെക്രടറി കെ എ മുഹമ്മദ് ഹനീഫിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ ശക്തി കേന്ദ്രമായ കുഡ്‌ലുവിൽ സൂക്ഷിച്ചിരുന്ന കൂറ്റന്‍ കൊടിമരമാണ് ഇന്ന് പുലര്‍ച്ചെയോടെ മോഷ്ടിച്ചത്. അഞ്ച് പേരില്‍ അധികമില്ലാതെ കൂറ്റന്‍ കൊടിമരം നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് സിപിഐഎം നേതാക്കള്‍ പറയുന്നത്. അതിനാൽ തന്നെ പുലര്‍ച്ചെ ആളില്ലാത്ത സമയത്ത് ഒന്നിലധികം പേര്‍ ചേര്‍ന്ന് കൊടിമരം എടുത്തുകൊണ്ടുപോയിരിക്കാമെന്നാണ് നേതാക്കള്‍ സംശയിക്കുന്നത്. കൊടിമരം…

Read More