
ജോർജ് തോമസിനെതിരെ പാർട്ടി അന്വേഷിച്ച് കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ; ‘പീഡന കേസ് പ്രതിയെ രക്ഷിക്കാൻ നൽകിയത് ലക്ഷങ്ങൾ
സിപിഐഎം മുൻ എംഎൽഎ ജോർജ് തോമസിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ ഇടപെട്ടു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപാ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. എംഎൽഎ എന്ന പദവിയുപയോഗിച്ചു…