പി ജയരാജന്റെ മകനെതിരെ വിമർശനവുമായി എം.വി ജയരാജൻ; പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ ബന്ധുക്കളും പിന്തുടരണം

പാനൂർ ഏരിയ കമ്മിറ്റി അംഗം കിരണിനെതിരെ ആരോപണം ഉന്നയിച്ച പി ജയരാജന്റെ മകൻ ജയിൻ രാജിനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ ബന്ധുക്കളും പിന്തുടരണമെന്ന് എംവി ജയരാജൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ സഭ്യമായ ഭാഷ പ്രയോഗിക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. പാനൂർ ഏരിയാ കമ്മറ്റി അംഗം കിരണിനെതിരായ ആരോപണം തെറ്റാണ്. സ്വർണക്കടത്ത് സംഘവുമായി കിരണിന് ബന്ധമില്ല. ജയിൻ പോസ്റ്റ്‌ ചെയ്ത തെറിവിളി സ്ക്രീൻ ഷോട്ട് ഒരു വർഷം മുൻപുള്ളതാണ്….

Read More

ഇടുക്കിയിലെ സിപിഐഎം ഓഫീസുകളുടെ നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; കളക്ടർക്ക് ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാം

നിയമങ്ങൾ കാറ്റിൽ പറത്തി ഇടുക്കി മൂന്നാറിൽ സിപിഐഎം നിർമിക്കുന്ന ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബെഞ്ച് തടയിട്ടത്.ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കി ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ 7 വില്ലേജുകളിൽ എൻ.ഒസി ഇല്ലാതെ വീട് പോലും നിർമ്മിക്കാൻ അനുവാദമില്ല,ഈ ചട്ടം നിലനിൽക്കെയാണ് ശാന്തൻപാറയിലും, ബൈസൺവാലിയിലും സിപിഎം ഏറിയാ കമ്മിറ്റിക്കായി ബഹുനില കെട്ടിടങ്ങൾ പണിയുന്നത്. ശാന്തൻപാറയിൽ…

Read More

സിപിഐഎമ്മിന്റെ ഡൽഹി സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസ് നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി പൊലീസ്; ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

ഡൽഹിയിൽ ഉള്ള സിപിഐഎമ്മിന്റെ സുർജിത്ത് ഭവനിൽ വച്ച് പാർട്ടി ക്ലാസ് നടത്തുന്നതിനേയും വിലക്കി ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. പരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പാർട്ടി ക്ലാസ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതാണ് ഡൽഹി പൊലീസ് വിലക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥലത്ത് യോഗം നടത്താൻ…

Read More

‘ജി20 ക്ക് ബദലായി വി20’സംഘടിപ്പിച്ച് സിപിഐഎം; കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം അടപ്പിച്ച് പൊലീസ്, നടപടിക്കെതിരെ പ്രതിഷേധം ശക്തം

ഡൽഹിയിലെ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രമായ ‘സുർജിത് ഭവൻ’ പൊലീസ് ഇടപെട്ട് അടപ്പിച്ചു.ജി20 ക്കെതിരെ വി20 എന്ന പരിപാടി സംഘടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.വിഷയുമായി ബന്ധപ്പെട്ട് ഡിസിപിയെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു. ഇന്നലെ മുതൽ തുടങ്ങിയ പരിപാടിയാണ് വി20 .എന്നാൽ തങ്ങളുടെ…

Read More

കള്ളപ്പണം വെളുപ്പിക്കൽ ആരോപണം; സിപിഐഎം നേതൃത്വ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ, തോമസ് ഐസക്കിനെ പോലെ സാമ്പത്തിക ശാസ്ത്രം അറിയുന്നവർ രേഖ പരിശോധിക്കട്ടെ

കള്ളപ്പണം വെളുപ്പിക്കൽ , ബിനാമി ഇടപാട് ആരോപണങ്ങളിൽ സിപിഐഎം നേതൃത്വത്തെ വെല്ലുവിളിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ.തന്റെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പുറത്തുവിടാൻ തയാറാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരിലുള്ള കമ്പനിയുടെ 2016 മുതലുള്ള സാമ്പത്തിക ഇടപാടുകൾ പുറത്തുവിടാൻ തയാറാണോ എന്നും മാത്യു കുഴൽനാടൻ എംഎൽഎ ചോദിച്ചു. സിപിഐഎം ഒരു അന്വേഷണ കമ്മിഷനെ വച്ചാൽ അവർക്ക് തന്റെ കമ്പനിയുടെ ഇടപാടുകളുടെ രേഖകളെല്ലാം കൈമാറാം. തനിക്കു പങ്കാളിത്തമുള്ള കമ്പനിയിൽ ജോലി ചെയ്തവരുടെ വിവരങ്ങളും…

Read More

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ സി പി എം അധിക്ഷേപിക്കുന്നു; പുതുപ്പള്ളിയില്‍ നടത്തുന്നത് തരംതാണ പ്രചരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി പി ഐ എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്. 2019 ല്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്‌സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്. അതേ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തുടര്‍ ചികിത്സ നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 2019-ല്‍ തന്നെ വെല്ലൂരില്‍ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി…

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; നേട്ടമുണ്ടാക്കി യുഡിഎഫ്, സിപിഐഎം സീറ്റ് പിടിച്ചെടുത്ത് ബിജെപി

സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസിന് വേവലാതി, ഞങ്ങൾക്ക് അത് ഇല്ല , ഇ.പി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ധൃതിയോ വേവലാതിയോ ഇല്ലെന്ന് ഇ പി ജയരാജൻ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് ഉത്കണ്ഠയിലും വേവലാതിയിലും ആണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംഘടനാപരമായ പ്രവർത്തനം സിപിഐഎം പുതുപ്പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പരാജയഭീതിയാണ് ഈ വെപ്രാളത്തിന്റെയും വേവലാതിയുടെയും അടിസ്ഥാനം. എല്ലാ യോഗ്യതയും ഉള്ള സ്ഥാനാർത്ഥികൾ സിപിഐഎമ്മിൽ ഉണ്ട്. സിപിഐഎം മത്സരിക്കുന്നിടത്ത് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കമ്മീഷൻ സാഹചര്യം ആരാഞ്ഞിട്ടില്ല….

Read More

പുതുപ്പള്ളിയിൽ ‘വിശുദ്ധൻ’ പ്രചാരണം ഉണ്ടായാൽ നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.  മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതവികാരം ഉണർത്തുന്ന ഒന്നും പ്രചാരണ പ്രവർത്തനങ്ങളിൽ പാടില്ല. അങ്ങനെയുണ്ടായാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർത്ഥി, സിപിഐഎമ്മിന്റേയും ബിജെപിയുടേയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ഡല്‍ഹിയില്‍ വച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് . ഇലക്ഷന്‍ പ്രഖ്യാപിച്ച് മൂന്നുമണിക്കൂറിനകമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. ഒരു പേരുമാത്രമാണ് പാർട്ടിയിൽ ഉയർന്ന് വന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ സങ്കല്‍പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്തമെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരണം അതേസമയം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി…

Read More