‘സിപിഐഎം നേതാക്കൾ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണം’ ; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ മന്ത്രി ജി.സുധാകരൻ

സി.പി.എം നേതാക്കൾ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ. മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ പാർട്ടി ജയിക്കില്ല. അഞ്ചാറുപേർ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിമർശനം. പാർട്ടിയിൽ തങ്ങൾ കുറച്ചുപേർ മാത്രം മതിയെന്ന് പറയുന്നത് ശരിയല്ല. എല്ലാവരുടെയും വോട്ട് കിട്ടാതെ ആലപ്പുഴയിൽ ജയിക്കാൻ പറ്റില്ല. കണ്ണൂരിൽ നടക്കുമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Read More

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ നീക്കം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സി.പി.ഐ.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാൻ തീരുമാനം. കോട്ടാലി സ്വദേശി സി.സി സജിമോനെതിരെയാണു നടപടി കൈക്കൊള്ളാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നീക്കം. കേസിൽ ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലാണ് പാർട്ടി ഇടപെടൽ. സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോൻ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ കൂടിയായ പാർട്ടി പ്രവർത്തകരെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. ഇതിനുശേഷം കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനാ ഫലം തിരുത്താൻ ഇയാൾ ശ്രമിച്ചെന്നാണ്…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത് ബിജെപിക്കും ആർ എസ് എസിനും വേണ്ടി; ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ഗവർണർ പ്രവർത്തിക്കുന്നത് ഭരണഘടന വിരുദ്ധമായാണ്. വായിൽ തോന്നിയത് വിളിച്ച് പറയുന്ന നിലയാണ്. ഇരിക്കുന്ന പദവിയുടെ വലുപ്പം ഗവര്‍ണര്‍ മനസിലാക്കണം. ആർഎസ്എസ് അജണ്ട നടപ്പാക്കും വിധം ഗവര്‍ണര്‍ അധഃപതിച്ചു. ഗവര്‍ണര്‍ സ്ഥാനത്ത് കാലാവധി അവസാനിക്കാൻ പോകുന്നതിന് മുൻപ് അടുത്തതെന്ത് എന്ന് അന്വേഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അത്ര ഗൗരവമേ കാണുന്നുള്ളൂ. ഭീഷണിക്ക് വഴങ്ങില്ലെന്നും…

Read More

കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസ് ; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. കരുവന്നൂർ ബാങ്കിലെ സി പി ഐ എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. സിപിഐഎമ്മിന് കരുവന്നൂര്‍ ബാങ്കിൽ കൂടുതൽ…

Read More

ഗവർണർ ബില്ലിൽ ഒപ്പിട്ടത് നിർബന്ധിതനായതിനാൽ; വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

ഗവർണർക്ക് മുന്നിൽ മറ്റ് വഴികളില്ലാത്തതിനാലാണ് ബില്ലുകളിൽ ഒപ്പിടാൻ നിർബന്ധിതനായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർമാർക്ക് എവിടെ വരെ പോകാം എന്നതിൽ ഭരണഘടനാപരമായ വ്യക്തതയുണ്ട്. എന്നാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിളെ തടസ്സപ്പെടുത്തുന്നതാണ് ഗവർണറുടെ ഇടപെടൽ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവെക്കാത്തത് ഗവർണറും സർക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചിരുന്നു. ഇതിനിടെയാണ് ഒരു നിയമഭേദഗതിക്കും പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകിയത്….

Read More

സിപിഐഎം നേതാവ് ശങ്കരയ്യ വിടവാങ്ങി; അന്ത്യം 102ആം വയസിൽ

സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഐഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്‍റ് സ്കൂളില്‍ ചേര്‍ന്നു. പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ…

Read More

പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ച സംഭവം; സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയെന്ന് ചെന്നിത്തല

കോഴിക്കോട് ഡിസിസി നടത്തുന്ന പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് രമേശ് ചെന്നിത്തല. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. കോൺഗ്രസ് അവിടെ തന്നെ റാലി നടത്തും. പലസ്തീൻ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. ഈ വിഷയത്തിൽ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണ്. പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോയെന്ന് കെപിസിസി തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ പാട്ടുംപാടി ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാനാണ്…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി നോട്ടീസ് കിട്ടിയില്ലെന്ന് സപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി

കരുവന്നൂർ ബാങ്ക് സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്.താൻ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെയാണ് വാർത്തകൾ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് പറഞ്ഞു. അറിയിപ്പ് ലഭിച്ചിട്ടില്ല. വാർത്തകൾ വന്നതായി അറിഞ്ഞു. പത്രത്തിലാണ് വായിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് അവരന്വേഷിക്കട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും എം.എം വർ​ഗീസ് പറഞ്ഞു. ഇഡിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണം. കരുവന്നൂർ ഇഡി അന്വേഷണത്തിൽ ആർഎസ്എസിനൊപ്പമാണ്…

Read More

ലീഗിന് പിന്നാലെ സിപിഐഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടമായത് കൊണ്ട്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ലീ​ഗിന് പിന്നാലെ സിപിഐഎം നടക്കുന്നത് ആത്മവിശ്വാസം നഷ്ടമായത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ഒരു ലീ​ഗ് പ്രവർത്തകനും റാലിയിൽ പങ്കെടുക്കില്ലെന്നും ക്ഷണം കിട്ടിയപ്പോൾ, 48 മണിക്കൂറിനകം ലീ​ഗ് തീരുമാനം എടുത്തു എന്നു സതീശൻ‌ വ്യക്തമാക്കി. പലസ്തീൻ പ്രശ്നം സിപിഎം രാഷ്ട്രീയമായി ​ദുരുപയോ​ഗം ചെയ്യുന്നു എന്നും വി ഡി സതീശൻ ആരോപിച്ചു. സിപിഐഎമ്മിനേക്കാളും കേഡർ ആയിട്ടുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. ലീഗിന്റെ നേതൃത്വത്തിന്റെ വാക്ക് ധിക്കരിച്ച് ഒരു അണിയും റാലിയിൽ…

Read More

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; ലീഗ് പങ്കെടുക്കുമോ എന്ന് നാളെ അറിയാം

ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം നടത്തുന്ന റാലിയിൽ ലീഗ് സഹകരിക്കുമോ എന്ന് നാളെ അറിയാം. ഏക സിവിൽ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്നമാണ് പലസ്തീൻ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് എം കെ മുനീർ പ്രതികരിച്ചു. വിഷയത്തിൽ ലീഗിന്റെ നിലപാടിനെ പ്രശംസിച്ച്…

Read More