തനിക്കൊപ്പം നില്‍ക്കുന്നവരെ അടിച്ചൊതുക്കുന്നു; സിപിഎം വിടും എന്ന് സൂചന നൽകി എസ്. രാജേന്ദ്രൻ

സിപിഐഎം വിടുമെന്ന് സൂചന നല്‍കി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ബിജെപി പ്രവേശനം സംബന്ധിച്ച് സംസാരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലേക്ക് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് അറിയിച്ച അദ്ദേഹം സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. ‘തനിക്കൊപ്പം നില്‍ക്കുന്നവരെ സിപിഐഎം അടിച്ചൊതുക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് അക്രമണം. കൊരണ്ടി കാട്ടില്‍ 17കാരിക്ക് മര്‍ദ്ദനമേറ്റതും ഇത്തരത്തിലുള്ള ഗുണ്ട സംഘത്തിന്റെ ആക്രമണമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ അറിവോടെയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണം ; പ്രവർത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ്‌ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്‌തു. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും എൽഡിഎഫ്‌ പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ്‌ പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യണം. പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചരണ സാമഗ്രികൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി രംഗത്ത്‌ വരണമെന്നും…

Read More

12 സീറ്റിൽ വിജയം ഉറപ്പെന്ന് സിപിഐഎം സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ ; വടകരയിൽ വോട്ട് നടന്നെന്ന് ആശങ്ക

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഐഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറികടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇപി വിവാദവും പാർട്ടി യോഗത്തിൽ ചർച്ചയായി.

Read More

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നോട്ടീസുകൾ നൽകിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാമെന്ന് വർഗീസ് ഇ.ഡിയെ അറിയിക്കുകയിരുന്നു. ഏരിയ കമ്മറ്റികൾ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ അടക്കം സി.പി.എമ്മിന്‍റെ പേരിലുള്ള രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്‍റെ അറിവോടെയെന്നാണ് ഇ.ഡി ആരോപണം….

Read More

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് യോഗം ചേരുന്നത്

സിപിഐഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരെഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇ പി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും യോഗം ചർച്ച ചെയ്‌തേക്കും. ജയരാജനെതിരെ നടപടി വേണമെന്നും നടപടി വൈകിപ്പിച്ച് വിവാദചർച്ചകൾ ഒഴിവാക്കണമെന്നും പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. യോഹത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 20 മണ്ഡലങ്ങളിൽ നിന്നുള്ള ബൂത്ത് തല കണക്കുകൾ സെക്രട്ടറിയേറ്റ്…

Read More

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ് ; സിപിഐഎം നേതാവ് പി.കെ ബിജുവിനെ ചോദ്യം ചെയ്ത് ഇ.ഡി വിട്ടയച്ചു

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്നീ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി നീക്കം. രണ്ട് ദിവസം 15 മണിക്കൂറിലേറെ ഇ ഡി ബിജുവിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഐഎം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു….

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ് ; സിപിഐഎം നേതാവ് പി.കെ ബിജുവിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ ബിജുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു. മൂന്നാമത്തെ തവണയാണ് ബിജു ഇ.ഡിക്ക് മുന്നിൽ ഹാജരായത്. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ചോദ്യം ചെയ്യൽ. 2020 ൽ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാർ മുൻ എം.പി, പി.കെ ബിജുവിന് 5 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.ഐ.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ ഇ.ഡിക്ക് നൽകിയ മൊഴി….

വലതു പക്ഷ വർഗീയതയും ഫാസിസവും തടയാൻ ഇടത്പക്ഷം ശക്തിപ്പെടണം; കോൺഗ്രസ് വിട്ട പിപി സുലൈമാൻ റാവുത്തർ സിപിഐഎമ്മിൽ ചേർന്നു

കോൺഗ്രസ് പാർട്ടി വിട്ട കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയംഗം പിപി സുലൈമാൻ റാവുത്തർ സിപിഐഎമ്മിൽ ചേർന്നു. വലതു പക്ഷ വർഗീയതയും ഫാസിസവും തടയാൻ ഇടത്പക്ഷം ശക്തിപ്പെടണം. താൻ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഇല്ല. അംഗത്വം പുതുക്കിയിരുന്നില്ല. സിപിഐഎമ്മിൽ ചേർന്നു പ്രവർത്തിക്കാനാണ് തീരുമാനം. മുന്‍ എം എല്‍എയും കെപിസിസി തെരഞ്ഞെടുപ്പ് പ്രചരണ സമിതി ആംഗവുമായിരുന്നു പി പി സുലൈമാന്‍ റാവുത്തര്‍.

Read More