പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല ; എല്ലാവരുടേയും ആശങ്ക പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണശാല എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഐ അടക്കമുള്ളവരുമായി ഇനിയും ചർച്ച നടത്തും. സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല. സിപിഐക്കും ജെഡിഎസിനും കാര്യം മനസ്സിലാക്കാത്തതെന്തെന്ന് അവരോട് ചോദിക്കണം . കർണാടക സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ആദ്യഘട്ട ചർച്ചകൾ മാത്രമാണ് നടന്നത്. കുടിവെള്ള പ്രശ്നം ഉണ്ടാകില്ല. മഴവെള്ളം സംഭരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സർക്കാരിന്‍റെ മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിന് ഒളിച്ചുകളി ഉണ്ടായിരുന്നില്ല ; ചില ഭാഗങ്ങൾ ഒഴിവാക്കിയത് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടതിനാൽ , സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലോ അത് പുറത്തുവിടുന്നതിലോ സർക്കാറിന് ഒളിച്ചു കളിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജസ്റ്റിസ് ഹേമ സർക്കാറിനോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ചില ഭാഗങ്ങൾ ഒഴിവാക്കി പ്രസിദ്ധീകരിച്ചത്. സർക്കാർ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കിൽ അത് നിയമപരമായി വാങ്ങി എടുക്കാവുന്നതുമാണ്. സിനിമാരംഗത്ത് ഉയർന്നുവന്ന പരാതികളിൽ പലർക്കെതിരെയും നേരത്തെയും കേസെടുത്തിട്ടുണ്ട്. ഒരു കേസിൽ പ്രമുഖ നടൻ ജയിലിൽ കിടന്നിട്ടുണ്ട്. മലയാള സിനിമയെ സംരക്ഷിക്കുക…

Read More

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ പാർട്ടി അനുകൂലികൾ ആണെന്ന പൊലീസ് കണ്ടെത്തൽ വന്നതോടെ സിപിഐഎം പ്രതിസന്ധിയിൽ. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.പൊലീസ് റിപ്പോർട്ട് കണ്ടത് പത്രത്തിലാണെന്നും കേസിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് മറുപടി നൽകാമെന്നും പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും നിലപാട്. കാഫിർ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചത് ആരായാലും അത് തെറ്റാണെന്നായിരുന്നു…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാമർശം; സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വക്കീൽ നോട്ടീസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. നാളെ രാത്രി എട്ടിനാണ് സമര ജ്വാല എന്ന പേരിൽ ക്ലിഫ് ഹൗസ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. രാഹുലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം…

Read More

ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിലെ മുദ്രാവാക്യം വിളി; ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് എം വി ഗോവിന്ദൻ

ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ ഉണ്ടായ മുദ്രാവാക്യം വിളിയെ ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് വിവാദമാക്കേണ്ട കാര്യമില്ല. എല്ലാവരും ചേർന്ന് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. അതിൽ ഉയർന്ന മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമാണ്. കാര്യത്തിൽ എടുക്കേണ്ട ആവശ്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കും. സ്ഥാനാർത്ഥിയെ സംബന്ധിച്ച്…

Read More

ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിലെ മുദ്രാവാക്യം വിളി; ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് എം വി ഗോവിന്ദൻ

ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെ ഉണ്ടായ മുദ്രാവാക്യം വിളിയെ ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് വിവാദമാക്കേണ്ട കാര്യമില്ല. എല്ലാവരും ചേർന്ന് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. അതിൽ ഉയർന്ന മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമാണ്. കാര്യത്തിൽ എടുക്കേണ്ട ആവശ്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കും. സ്ഥാനാർത്ഥിയെ സംബന്ധിച്ച്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. അധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ………………………………. ചരിത്രത്തിലാദ്യമായി…

Read More

എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി

അനാരോഗ്യത്തെ തുടർന്ന് മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തു. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കണ്ണൂരിൽ നിന്നുള്ള നേതാവിനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. എം.വി ഗോവിന്ദൻ, എം.എ ബേബി,…

Read More