
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സമാന്തര കൺവെൻഷൻ ; സിപിഐഎം വിമതരോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയില്ല , ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സമാന്തര കൺവൻഷൻ ചേർന്ന സി.പി.ഐ.എം വിമത൪ക്കെതിരെ നടപടി ഉടനെന്ന്പാ൪ട്ടി ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സതീഷ്, വി.ശാന്തകുമാർ എന്നിവർക്കെതിരായ നടപടി വൈകുന്നതിൽ ഒരുവിഭാഗം നേതാക്കൾ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി. വിമത൪ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാവും. വിമത൪ ചെയ്യുന്നത് ഗുരുതരമായ തെറ്റെന്നും വിമത൪ക്ക് തെറ്റ് തിരുതാൻ പരമാവധി അവസരം നൽകിയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ചിറ്റൂ൪ ഏരിയ സമ്മേളനത്തിൽ മറുപടി പ്രസംഗത്തിലാണ് ജില്ലാ സെക്രട്ടറിയുടെ…