എസ്.എൻ.ഡി.പിയിൽ സംഘപരിവാർ നുഴഞ്ഞ് കയറി ; സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

എസ്.എൻ.ഡി.പിയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഐഎം ദക്ഷിണ മേഖല റിപ്പോർട്ടിൽ ആയിരുന്നു യെച്ചൂരിയുടെ പരാമർശം. സിപിഐഎമ്മിന് ലഭിച്ചിരുന്ന എസ്.എൻ.ഡി.പിയുടെ ബേസ് വോട്ടുകളിൽ ചോർച്ച ഉണ്ടായി. എസ്.എൻ.ഡി.പി.യിലും സഹപ്രസ്ഥാനങ്ങളിലും സംഘപരിവാർ നുഴഞ്ഞുകയറി. എസ്.എൻ.ഡി.പി ശാഖായോഗങ്ങളിൽ സംഘ്പരിവാർ അനുകൂലികളെ തിരുകികയറ്റുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു വെള്ളവും മത്സ്യവും പോലെയാണ് സിപിഎമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാർട്ടി കൂടുതൽ ഇറങ്ങി ചെല്ലണം. ചെറുപ്പക്കാരെ ആകർഷിക്കാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു….

Read More