
മുതിർന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു ; കടുത്ത അതൃപ്തിയെന്ന് സൂചന , സിപിഐഎം അനുഭാവിയായി തുടരും
കോട്ടയത്തെ മുതിർന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്ന്. സമ്മേളനം പൂർത്തിയാകും മുമ്പ് വേദി വിട്ടു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റുന്നത്. ഒരു ഘടകത്തിലും പ്രവർത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സിപിഐഎം അനുഭാവിയായി തുടരാനാണ് സുരേഷ് കുറുപ്പിന്‍റെ തീരുമാനം. കോട്ടയത്തെ സിപിഐഎമ്മിലെ ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. എന്നാൽ കഴിഞ്ഞ…