സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. തോട്ടം…

Read More

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; എന്‍ ഭാസുരാംഗനെ പുറത്താക്കി സിപിഐ

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ പുറത്താക്കി സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് തവണ ഭാസുരാംഗനെതിരെ നടപടിയെടുത്തിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഭാസുരാംഗനെ നേരത്തെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയായിരുന്നു രണ്ടാമത്തെ നടപടി. 15 വര്‍ഷമായി സിപിഐ അംഗമാണ് ഭാസുരാംഗന്‍. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ്…

Read More

‘ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി’; സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന കൗൺസിൽ

സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കടുത്ത വിമർശനവുമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമാണ്. ഭൂമി–ക്വാറി മാഫിയയാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. പാഞ്ചാലീ വസ്ത്രാക്ഷേപം നടക്കുമ്പോള്‍ പാണ്ഡവര്‍ മൗനം പാലിച്ചതുപോലെ സി.പി.ഐ നേതൃത്വം നിലകൊള്ളരുതെന്നും അംഗങ്ങള്‍ പറഞ്ഞു. ഇന്നലെത്തേതിലും കടുത്ത വിമര്‍ശനമാണ് ഇന്ന് സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നത്. സര്‍ക്കാരിന്‍റെ വികൃതമായ മുഖം നന്നാക്കാതെ കേരളീയവും മണ്ഡലം സദസും ഒന്നും നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നായിരുന്നു വിമര്‍ശനം. കോര്‍പറേറ്റ് സംഘത്തിന്‍റെ പിടിയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത് പൗരപ്രമുഖരെയല്ല, വോട്ടുചെയ്ത്…

Read More

ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ; മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐ

ഏക സിവിൽകോഡിനെതിരായ സി.പി.ഐ.എം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിലാണ് സി പി ഐ അതൃപ്തി പ്രകടിപ്പിച്ചത്. നിയമത്തിന്റെ കരട് പോലും ആകുന്നതിനു മുൻപ് നടക്കുന്ന ചർച്ചകൾ അനാവശ്യമെന്നാണ് സി.പി.ഐയുടെ നിലപാട്. ലീഗിനുള്ള ക്ഷണവും തുടർന്നുണ്ടായ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പാർട്ടി വിലയിരുത്തുന്നു. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃ യോഗത്തിലെ ചർച്ചകൾക്കു ശേഷമായിരിക്കും സിപിഐയുടെ നിലപാട് പ്രഖ്യാപനം.

Read More

പ്രതിപക്ഷ ഐക്യത്തിലേക്ക് സിപിഎം എന്തുകൊണ്ട് ഉൾചേരുന്നില്ല എന്നത് സിപിഎം തന്നെ വ്യക്തമാക്കണം; ആനി രാജ

പ്രതിപക്ഷ ഐക്യത്തിലേക്ക് സിപിഎം എന്തുകൊണ്ട് ഉൾചേരുന്നില്ല എന്നത് സിപിഎം തന്നെ വ്യക്തമാക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. പ്രതിപക്ഷ ഐക്യം സംബന്ധിച്ച് റേഡിയോ കേരളം 1476 എഎമ്മിന്റെ പ്രതിധ്വനി എന്ന ചർച്ചാപരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനി രാജ. സിപിഐ ഇക്കാര്യത്തിൽ പൂർണമായും പ്രതിപക്ഷ ഐക്യം എന്ന ആശയത്തോടൊപ്പമാണെന്നും ശരദ് പവാറിന്റെ നേതൃത്വത്തിൽ നടത്തുന്ന പൊതുമിനിമം പരിപാടിയിൽ കൂടുതൽ സോഷ്യലിസ്റ്റിക് ആശങ്ങൾ ഉൾക്കൊളളമെന്നും ആനി രാജ പറഞ്ഞു.

Read More

സി.പി.ഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി; ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടി ആം ആദ്മി

ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. അതേസമയം സി.പി.ഐ. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവുകയും പ്രാദേശിക പാര്‍ട്ടികളായി മാറുകയും ചെയ്തു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ.എ.പി. ദേശീയപാര്‍ട്ടി പദവിയ്ക്ക് അര്‍ഹത നേടിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ അല്ലെങ്കില്‍ ലോക്‌സഭയില്‍ രണ്ട്…

Read More

സി.പി.എം-ബി.ജെ.പി ഒത്തുതീർപ്പ്; സി.പി.എമ്മിനെ സി.പി.ഐ എതിർപ്പ് അറിയിക്കും

മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ പ്രതികളായ ബി.ജെ.പി. പ്രവർത്തകരെ രക്ഷിക്കാൻ സി.പി.എം. നേതാക്കളടക്കം മൊഴിമാറ്റിയ സംഭവത്തിൽ എതിർപ്പറിയിക്കാൻ സി.പി.ഐ. തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഇക്കാര്യം അറിയിക്കും. സംസ്ഥാന നിർവഹകസമിതിയുടേതാണ് തീരുമാനം. ആസൂത്രിതമായ അട്ടിമറിയാണ് കേസിലുണ്ടായതെന്ന് ഇ. ചന്ദ്രശേഖരൻ യോഗത്തിൽ വിശദീകരിച്ചു. മൊഴിമാറ്റാനുള്ള ധാരണ നേരത്തേ ഉണ്ടാക്കിയതാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രാദേശികനേതാക്കൾ തന്നെവന്ന് കണ്ടിരുന്നു. കേസ് ഒഴിവാക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. ഇതിൽ വിട്ടുവീഴ്ച…

Read More

ഭീഷണി വേണ്ട, ഗവർണർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെ; കാനം രാജേന്ദ്രൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഭീഷണി വേണ്ട. ഗവർണർക്ക് ചെയ്യാൻ പറ്റുന്നത് ഗവർണർ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവർണർ പറയുന്നു. സർക്കാർ ഇതിനെയൊക്കെ നേരിടും. അസാധാരണമായ കാര്യങ്ങൾ ഗവർണർ ചെയ്യുന്നുവെന്നും കാനം രാജേന്ദ്രൻ് പറഞ്ഞു. സമാന്തര ഭരണത്തിന് ശ്രമിച്ചാൽ നടപ്പില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയ്ക്ക് സ്വർണക്കടത്ത് കേസ് ആയുധമാക്കിയാണ് ഇന്ന് ഗവർണർ മറുപടി നൽകിയത്….

Read More

സിപിഐ ദേശീയ കൗൺസിലിൽ നിന്ന് 75 പിന്നിട്ടവർ ഒഴിവായി

ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി ഇന്നലെ സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. കെ ഇ ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ , എൻ അനിരുദ്ധൻ , ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ, എന്നിവരാണ് ഒഴിവായത്. കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു. കേരളത്തിൽ നിന്ന് ദേശീയ കൗൺസിലുള്ളവരുടെ അംഗസംഖ്യ 11 ൽ…

Read More

സിപിഐ സംസ്ഥാന കൗൺസിൽ; പ്രമുഖർക്ക് തോൽവി, ബിജിമോൾ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്ത്

സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തിൽ പ്രമുഖർക്ക് തോൽവി. മുൻ ജില്ലാ സെക്രട്ടറി പി രാജു, എ എൻ. സുഗതൻ, എം. ടി. നിക്‌സൺ, ടി. സി സഞ്ജിത്ത് എന്നിവർക്കാണ് തോൽവി. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗ പട്ടികയിൽ എം എൽ എ ജി. എസ് ജയലാലിനെ ഉൾപ്പെടുത്തിയില്ല. സഹകരണ ആശുപത്രി വിവാദത്തിൽ നേരത്തെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നു. ഇത്തവണ തിരിച്ചെടുക്കാതെ ജയലാലിനെ ഒഴിവാക്കുകയായിരുന്നു. ഇടുക്കിയിൽ നിന്നും സംസ്ഥാന കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുൻ എം…

Read More