കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന ബിഷപ്പുമാർ വിചാരധാര വായിക്കണം ; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ക്രിസ്ത്യൻ പെൺകുട്ടികൾക്ക്​ സദാചാരബോധം മുണ്ടാക്കുന്നതിനുള്ള ഒറ്റമൂലിയായി കേരള സ്​റ്റോറി പ്രദ​ർശിപ്പിക്കാൻ ത​ത്രപ്പെടുന്ന ബിഷപ്പുമാർ ദയവായി വിചാരധാര വായിക്കണമെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം. ചില ബിഷപ്പുമാർ നസ്രേത്തിൽ നിന്ന്​ നന്മ പ്രതീക്ഷിക്കുകയാണ്​. ‘ഇവർ ചെയ്യുന്നതെന്താ​ണെന്ന്​ ഇവർ അറിയുന്നില്ല. ഇവരോട്​ പൊറുക്കണോ വേണ്ടയോ എന്നത്​ കർത്താവ്​ തീരുമാനിക്കട്ടെ’യെന്നും മീറ്റ്​ ദി പ്രസ്​ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്​റ്റുകളെയും ആഭ്യന്തര ശത്രുക്കളായാണ്​ വിചാരധാര കണക്കാക്കുന്നത്​. വിചാരധാരയുടെ അവസാനത്തിലെ അഭിമുഖത്തിൽ ആർ.എസ്​.എസ്​ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങ​ളുടെ…

Read More

കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണം: ഇ ഡി

കള്ളപ്പണം വെളുപ്പിക്കല്ലിൽ സിപിഐഎമ്മിനെതിരെ നടപടി വേണമെന്ന് ഇ ഡി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കിനും കത്ത് നൽകി. തട്ടിപ്പിൽ സിപിഐഎമ്മിനും പങ്കെന്ന് ഇ ഡി.  വ്യക്തമാക്കി.  കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകളെന്ന് ഇ ഡി വ്യക്തമാക്കി. ജില്ലയിലെ 13 സിപിഐഎം ഏരിയ കമ്മറ്റികൾക്ക് 25 അകൗണ്ടുകൾ. സിപിഐഎം നൽകിയ കാണിക്കൽ അക്കൗണ്ട് വിവരങ്ങൾ പരാമർശിച്ചില്ല. അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്, സഹകരണ ബാങ്കുകളില്‍ കണ്ടുവരുന്ന കുഴപ്പങ്ങളുടെ പാഠപുസ്തമാണെന്ന് പ്രഥമദ്യഷ്ടാ വ്യക്തമെന്ന് ഹൈക്കോടതി നേരത്തെ…

Read More

സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്; തിരിച്ചടയ്ക്കേണ്ടത് 11 കോടി രൂപ

സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വ‍ര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്. ആദായനികുതി വകുപ്പിന്റെ നോട്ടീസിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് സിപിഐ നീക്കം. നോട്ടീസിനെതിരായ നിയമനടപടികള്‍ക്കായി അഭിഭാഷകരെ സമീപിച്ചതായി മുതിര്‍ന്ന സിപിഐ നേതാവിനെ ഉദ്ധരിച്ച് പിറ്റിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളെ…

Read More

‘ടൊവിനോയുടെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുത്’; സിപിഐക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നടൻ ടൊവിനോ തോമസിന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നൽകി.  തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ തന്‍റെ സമൂഹമാധ്യമത്തില്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വിഎസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിച്ച് ഇക്കാര്യത്തില്‍ തിരുത്തല്‍ നടത്തിയിരുന്നു. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന…

Read More

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി സിപിഐ

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമി‌ഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കോയമ്പത്തൂർ സന്ദർശനവുമായി ബന്ധപ്പെട്ട് തമി‌ഴ്നാട്ടിലെ സിപിഐ നേതൃത്വമാണ് പരാതി നൽകിയത്. ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി പാര്‍ട്ടി പരിപാടിക്കായി കോയമ്പത്തൂരിലെത്തിയപ്പോൾ സര്‍ക്കാര്‍ അതിഥി മന്ദിരം ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കോയമ്പത്തൂരിലെ മോദിയുടെ റോഡ് ഷോയിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പെരിയസാമിയാണ് പരാതി നൽകിയത്.

Read More

രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ തന്നെ ? ; സൂചന നൽകി എഐസിസി നേതൃത്വം, എതിർപ്പുമായി സിപിഐ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി എഐസിസി നേതൃത്വം. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് തടസമാകില്ലെന്നും, കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലാണ് പോരാട്ടമെന്നും എഐസിസി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ രംഗത്തെത്തി. വയനാട് ആരുടെയും കുത്തക മണ്ഡലമല്ലെന്നും ,ഇടത് പക്ഷത്തിനെതിരായ രാഹുലിന്‍റെ മത്സരം കഴിഞ്ഞ തവണ തന്നെ ചോദ്യം ചെയ്യപ്പെടണമായിരുന്നുവെന്നും ആനി രാജ പറഞ്ഞു….

Read More

തൃശൂരിൽ സുനിൽകുമാർ തന്നെ, തലസ്ഥാനത്ത് പന്ന്യനും വയനാട്ടിൽ ആനിരാജ: സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാർത്ഥികലെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്. പുറത്തുവന്ന വാർത്തകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കര സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരെ…

Read More

സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാലു സീറ്റുകളിൽനിന്ന് മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശൂരിൽ വി.എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരാണ് സ്ഥാനാർഥികൾ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

Read More

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന തടവിന്  വിധിച്ചത്. നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സിപിഐ  ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. 2022 – 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 17 വർഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് ; ഇടത് മുന്നണി സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഐഎം, സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ആണ് ഇന്ന് നടക്കുന്നത്. നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. 15 സീറ്റിലേക്കുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിലും പ്രഖ്യാപനം മാത്രമാണ് ബാക്കി. മറ്റന്നാൾ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പ്രഖ്യാപനമുണ്ടാകും. സ്ഥാനാർത്ഥി പട്ടിക ഒരുമിച്ച് ഒരു ദിവസം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സിപിഐഎം, സിപിഐ…

Read More