സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി

 ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. നിലവില്‍ ഡല്‍ഹി എയിംസിലാണ് യെച്ചൂരി ചികിത്സയിലുള്ളത്.ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രത്യേക ഡോക്ടര്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.

Read More

മുകേഷിൻ്റെ രാജി ആവശ്യം ; സിപിഐയിൽ അഭിപ്രായ ഭിന്നത , രാജി ആവശ്യം കടുപ്പിക്കേണ്ടന്ന് ബിനോയ് വിശ്വം

മുകേഷിന്റെ രാജി കാര്യത്തിൽ സിപിഐയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നത. രാജിവക്കാതെ മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്നാണ് പാർട്ടിയിൽ ഭൂരിപക്ഷ അഭിപ്രായം. പൊതു പ്രവർത്തനത്തിൽ ധാർമ്മികത അനിവാര്യമെന്നാണ് പൊതു വികാരം. എന്നാൽ മുകേഷിൻ്റെ രാജി ആവശ്യം കടുപ്പിക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. രാജി കാര്യത്തിൽ സിപിഐഎമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ഇദ്ദേഹം. സിപിഐഎം നേതൃത്വവുമായി ബിനോയ് വിശ്വം സംസാരിച്ചെന്നും വിവരമുണ്ട്.

Read More

സിപിഐയുടെ നിർണായക നേതൃയോഗം ഇന്ന് മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സർക്കാരിന്‍റെ പ്രവർത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി. നേതൃത്വത്തിന്‍റെ പിടിപ്പുകേടിലും അതിരൂക്ഷ വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നത്. തിരുത്തൽ ശക്തിയാക‌ാൻ കഴിയുന്നില്ല എന്ന വിമർശനം സിപിഐ സംസ്ഥാന നേതൃത്വവും നേരിടുന്നുണ്ട്. ഇതെല്ലാം സംസാഥാന നേതൃയോഗങ്ങളിലും ആവർത്തിക്കും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും , തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കൗൺസിലും ആണ് ചേരുന്നത്. സിപിഎം യോഗങ്ങളിൽ ഉണ്ടായതിനെക്കാൾ രൂക്ഷമായ വിമർശനങ്ങൾ…

Read More

‘സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു, പിരിച്ചുവിടേണ്ട സമയമായി’; എം.എം. ഹസൻ

സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പിരിച്ചുവിടേണ്ട സമയമായെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. സി.പി.ഐ മുന്നണി വിട്ട് പുറത്തുവരണമെന്നും ഹസൻ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വഴിമാറിയുള്ള സി.പി.എം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്നാണ് സി.പി.എം ജില്ല കമ്മിറ്റികളിലെ വിമർശനത്തിലൂടെ അടിവരയിടുന്നത്. പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ സി.പി.എം അണികൾ തീരുമാനിച്ചതെന്നും ഹസൻ പ്രസ്താവനയിൽ പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം: സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സിപിഎം പിരിച്ച് വിടേണ്ട…

Read More

‘ജനങ്ങളുമായുള്ള ബന്ധം പുന:സ്ഥാപിക്കണം , വിമർശനങ്ങളിൽ അസഹിഷ്ണുത വേണ്ട ‘ ; നേതാക്കൾക്ക് കത്തയച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ജനങ്ങളുയർത്തുന്ന വിമർശനങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാർക്കയച്ച കത്തിലാണ് അദ്ദേഹത്തിന്റെ ഓർമപ്പെടുത്തൽ. എല്ലാത്തിലും വലുത് ജനങ്ങളാണെന്ന് ഓർമ വേണമെന്നും വിമശനങ്ങളിൽ അസഹിഷ്ണുത വേണ്ടെന്നും കത്തിൽ അദ്ദേഹം വിമർശനവും ഉന്നയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് തിരിച്ചറിവുണ്ടായി തിരുത്തൽ വരുത്തുക എന്നതാണ് ബ്രാഞ്ച് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ സിപി ഐ സംസ്ഥാന സെക്രട്ടറി പറയുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുടെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് പ്രതികരണം നടത്താത്ത മുഖ്യമന്ത്രിക്ക് എതിരായ പരോക്ഷ വിമർശനങ്ങളും കത്തിലുണ്ട്. “യാഥാർത്ഥ്യങ്ങളെ…

Read More

സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ല; തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് ബിനോയ് വിശ്വം

ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം,സി പി ഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ തോൽവി നൽകിയത് വലിയ പാഠമാണ്. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. അടിസ്ഥാന പ്രശ്‌നങ്ങളായ പെൻഷൻ, സപ്ലൈക്കോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും. തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടത് നേതൃത്വത്തിൽ അഴിച്ചു പണി ആവശ്യപ്പെട്ട്…

Read More

രാജ്യസഭാ സീറ്റ്: പി.പി. സുനീർ സി.പി.ഐ സ്ഥാനാർഥി

ഇടതുമുന്നണിയില്‍ സി.പി.ഐക്ക് അനുവദിക്കപ്പെട്ട രാജ്യസഭാ സീറ്റില്‍ പി.പി. സുനീര്‍ സ്ഥാനാർഥിയാകും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജനാധിപത്യപരമായ ചർച്ചയിലൂടെയാണ് സ്ഥാനാർഥിയെ തിരുമാനിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. നിലവില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാനാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുമെന്ന് സുനീർ പ്രതികരിച്ചു. രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും…

Read More

രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം; സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും

രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എൽ.ഡി.എഫ്. മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിൽ തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇതോടെ ജോസ് കെ. മാണി കേരള കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും. സാധാരണയായി രാജ്യസഭാസീറ്റ് ഘടകകക്ഷികൾക്കു വിട്ടുകൊടുക്കുന്ന രീതി സി.പി.എം. സ്വീകരിക്കാറില്ല. 2000ത്തിൽ ആർ.എസ്.പിക്ക് രാജ്യസഭാസീറ്റ് നൽകിയതാണ് ഇതിലൊരു മാറ്റമുണ്ടായത്. മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സി.പി.എമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചതെന്നാണ്…

Read More

തോൽവിക്ക് കാരണം പിണറായി വിജയന്റെ ധാർഷ്ട്യം; സിപിഐ യോഗത്തിൽ രൂക്ഷ വിമർശനം

ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ സിപിഐയുടെ തിരുവനന്തപും ജില്ലാ എക്സിക്യുട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. എൽഡിഎഫിന്റെ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടേയാണ് പെരുമാറിയതെന്നും നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി…

Read More

രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് വേണമെന്ന് കേരള കോൺഗ്രസ്; അവകാശമുന്നയിച്ച് സി പി ഐ

രാജ്യസഭയിൽ ഒഴിവു വരുന്ന മൂന്ന് സീറ്റിൽ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നൽകണമെന്ന കേരള കോൺഗ്രസ് ആവശ്യത്തിനിടെ സീറ്റിൽ അവകാശമുന്നയിച്ച് സി.പി.ഐ യും രംഗത്തെത്തി. മുന്നണിയിൽ രാജ്യസഭാ സീറ്റ് സി.പി.ഐയുടെതാണെന്നും അതിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് സി.പി.ഐ നിലപാട്. എന്നാൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച വിഷയം ഇതുവരെ മുന്നണിയിൽ ചർച്ചയായിട്ടില്ലെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി. മുന്നണി യോഗത്തിൽ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക്…

Read More