
പരസ്പര ബഹുമാനമില്ലാതെയാണ് മുന്നണിയുടെ പോക്ക്; ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്ന് സിപിഐ
ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്ന് സിപിഐ ദേശീയ കൗൺസിലിൽ വിമർശനം. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലടക്കം ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്നും വിമർശനമുയർന്നു. വിശാലാടിസ്ഥാനത്തിലുള്ള സഖ്യം രൂപീകരിച്ചതിന് ശേഷമുള്ള കാര്യങ്ങൾ അത്ര ഭംഗിയായല്ല നീങ്ങുന്നത്. ആശയപരമായി ഒരുമയില്ലാതെയും പരസ്പര ബഹുമാനമില്ലാതെയാണ് മുന്നണിയുടെ പോക്ക്. സീറ്റ് വിഭജനത്തിൽ വലിയ പാർട്ടികൾ ചെറു പാർട്ടികളെ അവഗണിക്കുന്നുവെന്നും ദേശീയ കൗൺസിൽ വിമർശനമുന്നയിച്ചു. ബിജെപിക്കെതിരെയും ദേശീയ കൗൺസിൽ രൂക്ഷവിമർശനം നടത്തി. രാജ്യത്ത് നുഴഞ്ഞുകയറ്റം ഉണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ഭരണകൂടമാണ്, ജാർഖണ്ഡിലെ ഇത്തരം പ്രചാരണങ്ങളെ ജെഎംഎം അതിജീവിച്ചുവെന്ന് പറഞ്ഞ…