പാലക്കാട്ടെ മദ്യനിർമാണശാല വിഷയം ; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം, വികസനത്തിന്‌ എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി. ഇടതുപക്ഷ ഗവണ്മെന്റ് ഇന്ത്യയ്ക്ക് മുഴുവൻ വഴികാണിക്കാൻ കടപ്പെട്ട സർക്കാരാണ്. രാജ്യത്തിന് വഴികാട്ടുന്ന സർക്കാരാണ് എൽഡിഎഫിന്റേത് വലതുപക്ഷ…

Read More

ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗൺസിൽ അം​ഗീകാരം

ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗൺസിൽ അം​ഗീകാരം. മുതിർന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. എന്നാൽ ആരും എതിർക്കാത്തതിനെ തുടർന്ന് സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിൽ രം​ഗത്തെത്തിയിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ…

Read More

‘പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ ആഗ്രഹിച്ചിരുന്നു’: തുറന്നുപറഞ്ഞ് സി.ദിവാകരൻ

പാർട്ടി സംസ്ഥാന സെക്രട്ടറിയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് സിപിഐ നേതാവ് സി.ദിവാകരൻ. പാർട്ടിയിൽ ചതിപ്രയോഗങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആത്മകഥ ‘കനൽവഴികളിലൂടെ’ പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായാണ് തുറന്നുപറച്ചിൽ. പാർലമെൻററി രംഗത്തേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് വെളിയം ഭാർഗവനാണെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ പാർട്ടിയെ പ്രതിസന്ധിയിൽ ആക്കേണ്ടെന്നതുകൊണ്ട് ആത്മകഥയിൽ പലതും തുറന്ന് എഴുതിയിട്ടില്ലെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.  പ്രായപരിധിയിൽ തട്ടി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ നിന്നു പുറത്തുപോയ സി.ദിവാകരൻ, നിലവിൽ പാർട്ടിയുടെ പ്രസിദ്ധീകരണശാലയായ ‘പ്രഭാത് ബുക്ക് ഹൗസി’ൻറെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന്‍റെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മധുവിന്‍റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് 4 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ………………………. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ നടപടി വേണമെന്ന് എൽഡിഎഫ്. കരാര്‍…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഗവർണർ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവനകൾ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ബി ജെ പി ഇതര സംസ്ഥനങ്ങളിൽ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ മറ്റ് പാർട്ടികളുമായി ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. …………………. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിഹാസവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്ഭവന്‍ രാജി ഭവനാകുന്നുവെന്നായിരുന്നു…

Read More