കുട്ടി കർഷകരുടെ പശുക്കൾ ചത്ത സംഭവം; സഹായ ഹസ്തവുമായി സിപിഐഎം, രണ്ട് പശുക്കളെ നൽകും

ഇടുക്കി തൊടുപുഴ വെളിയമറ്റത്തെ കുട്ടിക്കർഷകർക്ക് സഹായഹസ്തവുമായി സിപിഐഎം.രണ്ട് പശുക്കളെ നൽകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കുട്ടികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കുട്ടിക്കർഷകർക്ക് സഹായവുമായി ലുലു ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകും. വീട്ടിലെത്തിയാകും തുക കൈമാറുക. നേരത്തെ നടന്മാരായ ജയറാമും മമ്മൂട്ടിയും പൃഥ്വിരാജും കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. ജയറാം അഞ്ച് ലക്ഷം രൂപയും…

Read More