വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു

വയനാട് കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുക്കളെ കൊന്നു. തോൽപ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്. പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേല്‍ കിഴക്കേല്‍ സാബുവിന്റെ മറ്റൊരു പശുവിനേയും കടുവ കൊന്നിരുന്നു. തൊഴുത്തില്‍ നിന്നുള്ള ശബ്ദംകേട്ടതിന് പിന്നാലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ കടുവ പശുവിനെ കടിച്ചുനില്‍ക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ ഒച്ചവെച്ചപ്പോള്‍ കടുവ പെട്ടെന്ന് ഓടിമറഞ്ഞു. തോല്‍പ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആണ്‍കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുവെച്ചതിന്റെ പരിസരത്തുതന്നെ കടുവയുണ്ടെന്നാണ് നിഗമനം….

Read More

‘അഞ്ച് പശുക്കളെ ഇൻഷുറൻസോടെ നൽകും’; ഇടുക്കിയിൽ കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാർ

ഇടുക്കിയിൽ 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരായ മാത്യുവിനും ജോർജ്കുട്ടിക്കും സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കർഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാഗ്ദാനം നൽകിയത്. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. സംഭവിച്ചത് വൻ ദുരന്തമാണ്. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. നാളത്തെ മന്ത്രിസഭ യോഗത്തിൽ…

Read More

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത്; മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി

മുഖ്യമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലെ പശുക്കളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കഴിഞ്ഞ ജൂണിലാണ് ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്ത് നിർമ്മാണത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ക്ലിഫ് ഹൗസിലെ 42.90 ലക്ഷം രൂപയുടെ കാലി തൊഴുത്തിൽ എത്ര കന്നുകാലികളെ നൽകിയെന്ന് റോജി എം. ജോൺ വിവരാവകാശം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ജെ ചിഞ്ചുറാണി ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിർമ്മാണവുമായി മൃഗസംരക്ഷണ വകുപ്പിന്…

Read More