
ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത് തിരുവനന്തപുരത്ത്; കോവിഡ് 19 പുതിയ വകഭേദം ജെ എൻ 1 എത്രത്തോളം അപകടകരമാണ്?
ഡിസംബർ എട്ടിന് ഇന്ത്യയിലാദ്യാമായി ജെ എൻ 1 എന്നു പേരുള്ള കോവിഡ് 19 ൻറെ പുതിയ വകഭേദം കണ്ടെത്തി. തിരുവനന്തപുരത്തെ കരകുളത്താണ് ആദ്യത്തെ കേസ് തിരിച്ചറിഞ്ഞതെന്ന റിപ്പോർട്ട് ആശങ്കയുളവാക്കുന്നു. കോവിഡ് ആശങ്കകൾ ഒഴിഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നവകേരളസദസിലെ തിരക്കും ശബരിമല തീർഥാടനവും വൈറസ് പടരുന്നതിനെ വേഗത്തിലാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. നിരന്തരജാഗ്രത പുലർത്താൻ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ നിർദേശം നൽകിയിട്ടുണ്ട്. ഈ ഉപ-വകഭേദം യഥാർഥത്തിൽ ലക്‌സംബർഗിൽ ആണ് കണ്ടെത്തിയത്. ഇത് പിറോള ഇനത്തിൻറെ (BA.2.86)…