കൊവിഡ്: വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം

വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകിയതിനൊപ്പം വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയും തുടങ്ങി. ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കർശനമാക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം. കടുത്ത നിയന്ത്രണങ്ങൾ പെട്ടെന്ന് ഏർപ്പെടുത്തേണ്ടെന്നാണ് തീരുമാനമെങ്കിലും വിമാനത്താവളങ്ങളിലെ റാൻഡം പരിശോധനയടക്കം ആരംഭിച്ചു.  രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകൾ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിർദേശമുണ്ട്. ബിഎഫ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. രോഗികളായവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികളും മരിച്ചവരെ കൊണ്ട് ശ്മശാനങ്ങളും നിറയുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു. …………………………………. രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകൾ. ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീം…

Read More

കോവിഡ് നിയന്ത്രണങ്ങൾ: ചൈനയിൽ പ്രക്ഷോഭം പടരുന്നു

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ രാജി ആവശ്യപ്പെട്ടും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വ്യാപിക്കുന്നതു തടയാൻ ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് സർവസന്നാഹങ്ങളും ഉപയോഗിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും ഇളവു നൽകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ സമരം വളരെപ്പെട്ടെന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം വ്യാപിച്ചത്. ഷാങ്ഹായിലും ഹാങ്ഷൂവിലുമടക്കം പ്രക്ഷോഭകാരികൾ അറസ്റ്റിലായിട്ടുണ്ട്. ബെയ്ജിങ്ങിലും ഷാങ്ഹായിയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകാരികൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തി ഒത്തുകൂടാൻ സാധ്യതയുണ്ടെന്ന വിവരത്തെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തുറമുഖനിര്‍മ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ വൈദികരടക്കമുള്ളവര്‍ക്കെതിരെ കേസ്. സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് പോയ സാഹചര്യത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് വിവരം. ……………………………………. സംസ്ഥാനത്തെ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ കരുതല്‍ തടങ്കലും സ്വത്തു കണ്ടുകെട്ടലുമായി പോലീസ്. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. ……………………………………. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ…

Read More

ചൈനയിൽ കോവിഡ് തരംഗം: കേസുകൾ കുത്തനെ ഉയരുന്നു

കോവിഡിനെ തടയാനായി വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രോഗവ്യാപനം. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്ന് നാഷനൽ ഹെൽത്ത് ബ്യൂറോ പറയുന്നു. ഏപ്രിൽ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂർണ അടച്ചിടൽ ഉൾപ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ശശി തരൂരിനെ വെച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിക്കും. വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയുടേതാണ് പ്രതികരണം. കൂടാതെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. അതേസമയം കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. ………………………………… പടക്കം പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്ക്. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പോലീസുകാരന്…

Read More

കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു; പനി നിസാരമാക്കരുതെന്ന് വിദഗ്ധർ

കോവിഡ് കേസുകളുടെ എണ്ണവും  ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും സംസ്ഥാനത്ത് കൂടുന്നു. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. സെപ്റ്റംബറിൽ 336 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വൈറൽ പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ചികിൽസയ്‌ക്കെത്തുന്നത്. ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത് 12,443 പേരാണ്. 670 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേർ കോവിഡ് ചികിൽസയിലുണ്ട്. സെപ്റ്റംബർ 1 മുതൽ 30 വരെ 336 മരണം…

Read More