കേരളത്തിൽ ഒമിക്രോൺ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആ​രോ​ഗ്യമന്ത്രി

കേരളത്തിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആ​രോ​ഗ്യമന്ത്രി വീണ ജോർജ്. നിതാന്ത ജാഗ്രതയിലൂടെയാണ് വൈറസ് വകഭേദം കണ്ടെത്തിയതെന്നും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും അറിയിച്ച ആരോ​ഗ്യമന്ത്രി, കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വ്യക്തമാക്കി. നവംബർ 18 ന് തിരുവനന്തപുരം കരകുളത്ത് നടത്തിയ പരിശോധനയിലാണ് ഒരാളിൽ ഈ വൈറസ് കണ്ടെത്തിയത്. ഐസിഎംആർ അം​ഗമായ വൈറസുകളെ പറ്റി പഠിക്കുന്ന കൺസോർഷ്യമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ…

Read More