കോവിഡ് പ്രതിരോധം; പ്രായമായവരും ഗർഭിണികളും കുട്ടികളും മാസ്‌ക് ധരിക്കണം; വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രമേഹം, രക്താദിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മാസ്‌ക് കൃത്യമായി ധരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. കോവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ്…

Read More