ഉത്തർപ്രദേശിൽ നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ്; മലയാളിയെ കാണാനില്ല

ഉത്തർപ്രദേശിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞ മലയാളിയെ കാണാതായി. തിരുവനന്തപുരം സ്വദേശിയായ 32-കാരനാണ് ജീനോം പരിശോധനാഫലം പുറത്തുവരുന്നതിന് മുമ്പ് മുങ്ങിയത്. ശനിയാഴ്ചയാണ് ഇയാളുടെ ആർ.ടി-പി.സി.ആർ പരിശോധനാഫലം പുറത്തുവന്നത്. ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾക്ക് കോവിഡ് പരിശോധന നടത്തിയത്. ജീനോം സീക്വൻസിങ് നടത്തി കോവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിനായി ഇയാളുടെ സാമ്പിൾ അയച്ചു. ഇതിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കാൻ അധികൃതർ ഇയാളോട് പറഞ്ഞെങ്കിലും ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. രാജസ്ഥാനിലെ ധോൽപുർ ആണ് ഇയാളുടെ മൊബൈൽ…

Read More

കേരളത്തിൽ 24 മണിക്കൂറിനിടെ 266 കേസുകൾ കൂടി സ്ഥിരീകരിച്ചു ഇന്നലെ 2 മരണം

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2872 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കർണാടകത്തിൽ ഇന്നലെ 70 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3420 ആയി.

Read More