
ഇന്ത്യയിൽ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധന; കേരളത്തിൽ രോഗ വ്യാപനം കുറയുന്നുവെന്നും കണക്കുകൾ
രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിന് മുൻപുള്ള ആഴ്ച 3818…