കോവിഡിന്റെ സിംഗപ്പൂർ വകഭേദം ഇന്ത്യയിലും

സിംഗപ്പൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കോവി‍‍‍ഡ് ബാധിതരായ മുന്നൂറിലേറെ പേരിൽ ഈ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടിയില്ലെന്നും അധികൃതർ പറഞ്ഞു.

Read More

കൊവിഡിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിൽ മോചിതയാകുന്നു ; മോചനം നാല് വർഷങ്ങൾക്ക് ശേഷം

കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമ പ്രവർത്തക ഒടുവിൽ ജയിൽ മോചിതയാവുന്നു. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് പുറത്തുവിട്ട സിറ്റിസൺ ജേണലിസ്റ്റും അഭിഭാഷകയുമായ ഷാങ് ഷാനെ ആണ് നാലുവർഷത്തെ തടവിനു ശേഷം ചൈന മോചിപ്പിക്കുന്നത്. 2020ലാണ് കോവിഡ് വിവരങ്ങൾ ശേഖരിക്കാൻ ഷാൻ നേരിട്ട് വുഹാനിലെത്തിയത്. എന്നാൽ അന്ന് വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയ‌മായതിനാൽ ഏതാനും മാധ്യമപ്രവർത്തകർക്ക് മാത്രമേ നഗരത്തി​ലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ വീഡിയോ ആയും മറ്റും ഷാൻ…

Read More

വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; സ്റ്റോക്ക് പിൻവലിച്ചു

പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.  51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ്…

Read More

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും മോദി ചിത്രം നീക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.  നേരത്തെ കൊവിഡ് സർട്ടിഫിക്കറ്റിൽ മോദി ചിത്രം നൽകുന്നതിനെതിരെ…

Read More

അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത: വിദഗ്ധർ

അവധിക്കാലത്തിന് ശേഷം കേരളത്തിൽ കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ പറയുന്നു. സംസ്ഥാനത്തും രാജ്യത്തും ലോകത്തും കൊവിഡ് കേസുകൾ കൂടി വരുകയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി തുടരുകയാണ് കേരളം. വ്യാപന ശേഷി കൂടുതലുള്ള ആർജിത പ്രതിരോധശേഷിയെ മറികടക്കുന്ന…

Read More

കേരളത്തിൽ പുതുതായി 128 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ 3128 ആക്ടീവ് കേസുകൾ

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 3128 ആയി ഉയർന്നു. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് .അതേസമയം വിമാനത്താവളങ്ങളിൽ തൽകാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിർദേശിച്ചു. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കര്‍ണാടക കൊവിഡ് ബോധവത്ക്കരണം തുടങ്ങി. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി,…

Read More

കുവൈത്തിൽ ഇതുവരെ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്‌റോണുമായി സാമ്യവുമുള്ളതാണ് ജെഎൻ.1. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്.

Read More

കേരളത്തിൽ 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണം റിപ്പോർട്ട് ചെയ്തു

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ്…

Read More

കേരളത്തിൽ 300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: മൂന്ന് പേര്‍ മരിച്ചു

കേരളത്തിൽ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ…

Read More

രാജ്യത്തെ കൊവിഡ് വ്യാപനം; കർശന മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്ന് അദ്ദേഹം കർശന നിർദേശം നൽകുന്നു. കൂടാതെ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി. ആരോ​ഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും കേന്ദ്രം എല്ലാ പിന്തുണയും നൽകാൻ തയാറാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. 3 മാസത്തിലൊരിക്കൽ ആശുപത്രികളിൽ മോക്ഡ്രിൽ നടത്തണമെന്നും മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചു. കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ…

Read More