ബറോസിന്റെ പ്രമോഷൻ വേദിയിൽ തിളങ്ങി റേഡിയോ കേരളം 1476 എഎം; റേഡിയോ കേരളം ആർ ജെക്കും മോഹൻലാലിന്റെ അഭിനന്ദനം

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ദുബൈയിലെ പ്രമോഷൻ വേദിയിൽ തിളങ്ങി റേഡിയോ കേരളം 1476 എഎം. ചിത്രത്തിലെ ഇസബെല്ല എന്ന ​ഗാനമാലപിച്ച റേഡിയോകേരളം ആർ ജെ ദീപക് നമ്പ്യാരാണ് മോഹൻലാലിന്റെ മനം കവർന്നത്. ​ഗാനത്തിന് പിന്നാലെ, സംവിധായകൻ എന്ന നിലയിൽ ഏത് മേഖലയിലാണ് ഏറ്റവും സന്തോഷിച്ചതെന്ന ദീപകിന്റെ ചോദ്യത്തിന് ദീപക്ക് ഇപ്പോൾ പാടിയത് കേട്ടിട്ടാണ് സംവിധായകനെന്ന നിലയിൽ തനിക്കേറ്റവും സന്തോഷം തോന്നിയതെന്നും ഷാൻ വേണ്ടായിരുന്നല്ലോ എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. കഴിഞ്ഞ ദിവസം…

Read More

കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനും സര്‍ക്കാര്‍ പരിപാടി കുളമാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുന്‍പ് അവിടെ ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുന്‍പല്ല വേദി തീരുമാനിക്കേണ്ടത്, കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് കോഴിക്കോട്ട് വെച്ച് പറഞ്ഞു. അതേസമയം പലസ്തീൻ…

Read More

മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി.ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന്‍, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡ് എന്നാണ് പാര്‍ട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാല്‍, പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും…

Read More