കോടതികളിൽ സഹായിയായി ‘ആയിഷ’
രാജ്യത്തെ ജുഡീഷ്യൽ മേഖലകളിൽ സമീപഭാവിയിൽ തന്നെ നിർമിതബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന വെർച്വൽ ജീവനക്കാരിയെ അവതരിപ്പിക്കുമെന്ന് നീതിന്യായ വകുപ്പ്. ‘ആയിഷ’ എന്നാണ് എ.ഐ ജീവനക്കാരിയുടെ പേര്. ഒരുവര്‍ഷം മുമ്പ് ‘ആയിഷ’യെ അവതരിപ്പിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ ഇതിന്റെ ഉപയോഗം തുടങ്ങിയിരുന്നില്ല. കോടതി കവാടത്തിലായിരിക്കും ‘ആയിഷ’യെ സ്ഥാപിക്കുക. അപേക്ഷകള്‍, ശബ്ദ, ചിത്ര ഉള്ളടക്കങ്ങള്‍ എന്നിവ തയാറാക്കാനുള്ള ശേഷി ‘ആയിഷ’ക്കുണ്ട്. കോടതികളിലെത്തുന്നവര്ക്ക് അവരുടെ പരാതികള്‍ സംബന്ധിച്ച നടപടികളടക്കമുള്ള അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇതിന് കഴിയും. അപേക്ഷകള്‍ തയാറാക്കാനും ലഭ്യമായ വിവരങ്ങൾ വെച്ച് കേസ്…