പെൺകുട്ടിയുടെ പരാതി; പോക്‌സോ കേസിലെ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

പോക്‌സോ കേസിൽ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. നടൻമാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ പെൺകുട്ടി നൽകിയ പരാതി പ്രകാരമാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. നടി കാസർകോട് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. നടനും എംഎൽഎയുമായ മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഓഡീഷനായി…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥർ പരിശോധിച്ചു. സൂചനകൾ വിലയിരുത്തി കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ നടിമാരെയും ചലച്ചിത്ര പ്രവർത്തകരെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ മൊഴി നൽകിയവരിൽ കൂടുതൽ പേരും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നാണ് അറിയിച്ചതെന്നാണ് സൂചന. നിലവിൽ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ…

Read More

വാദത്തിനും താൽപര്യമില്ലേ?; നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഇഡിക്ക് സുപ്രീംകോടതിയുടെ വിമർശനം

സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ഇഡിക്ക് സുപ്രീംകോടതിയുടെ വിമർശനം. ഹർജിയിൽ വാദത്തിന് താൽപര്യമില്ലേയെന്ന് ഇഡിയോട് കോടതി ചോദിച്ചു. വാദം മാറ്റണമെന്ന് ഇഡി ഇന്നും ആവശ്യപ്പെട്ടതോടെ കേസിൽ താൽപര്യമില്ലെന്ന് മനസിലായെന്നും ഇഡി യോട് കോടതി സൂചിപ്പിച്ചു. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിക്കിടെയാണ് ഇഡി സുപ്രീംകോടതി വിമർശിച്ചത്. കഴിഞ്ഞ തവണയും ഹർജി ഇഡി ആവശ്യപ്രകാരം മാറ്റിയിരുന്നു. കേരളത്തിൽ നിന്ന് വിചാരണ കർണാടകത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര അന്വേഷണ…

Read More

‘കോടതിമുറിയാണ് കഫേ അല്ല, യെസ് എന്ന് പറയണം’; അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

കോടതിയെ അഭിസംബോധന ചെയ്യുമ്പോൾ ‘യാ’ എന്ന വാക്ക് ഉപയോഗിച്ചതിന് അഭിഭാഷകനെ ശകാരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ‘യാ’ പ്രയോഗം തനിക്ക് അലർജിയുണ്ടാക്കുന്നതാണെന്നും ഇത് കോടതിമുറിയാണ് കഫേ അല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018-ൽ സമർപ്പിച്ച ഹർജിയിൽ വാദത്തിനിടെയാണ് ചന്ദ്രചൂഡിന്റെ പരാമർശം. ഇതൊരു ആർട്ടിക്കിൾ 32 ഹർജിയാണോയെന്നും ഒരു ജഡ്ജിയെ പ്രതിയാക്കി നിങ്ങൾക്കെങ്ങനെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഈ…

Read More

ഇ.പി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ഇപി ജയരാജൻ വധശ്രമക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.  കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള ഹർജിയെന്ന് വിലയിരുത്തിയാണ് ഹർജി തളളിയത്. ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് വിക്രം നാഥ്, നിങ്ങൾ കോൺഗ്രസാണോ സിപിഎം ആണോ എന്നും സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകനോട് ആരാഞ്ഞു.

Read More

പി ശശിയുടേയും അജിത് കുമാറിന്റേയും സ്വത്തുവിവരം അന്വേഷിക്കണം; വിജിലിൻസ് കോടതിയിൽ പൊതുതാൽപര്യ ഹർജി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ വിജിലിൻസ് കോടതിയിൽ ഹർജി. രണ്ട് പേരുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി. ഹർജിയിൽ റിപ്പോർട്ട് നൽകാൻ വിജിലൻസ് തിരുവനന്തപുരം കോടതി നിർദേശം നൽകി. സമാനമായ പരാതി വിജിലിൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശം നൽകിയിരിക്കുന്നത്. അടുത്ത മാസം 1 ന് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. നെയ്യാറ്റിൻകര നാഗരാജനാണ് പരാതിക്കാരന്. അതേസമയം എഡിജിപിയെ മാറ്റാത്തതിൽ സിപിഐ…

Read More

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവും സ്പീക്കറും ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതിയിൽ നിയമിതനായത്. 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി. മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം. സുപ്രീം…

Read More

പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി; ഷുക്കൂർ വധക്കേസിൽ നൽകിയ വിടുതൽ ഹർജി തള്ളി

ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി…

Read More

ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ല. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള…

Read More

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ നാലാമതൊരു പ്രതികൂടി ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെയാണ് പൊലീസ് തുടരന്വേഷണത്തിന് തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതി അനിത കുമാരിയുടെ ജാമ്യാപേക്ഷയും കൊല്ലം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. 2023 നവംബറിൽ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർ ചേർന്ന് ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കോണ്ടുപോയെന്നാണ് കേസ്. 4 പ്രതികൾ ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു…

Read More