മധു കൊലക്കേസ്: റിമാൻഡിലായ പ്രതികൾക്ക് ജാമ്യം

മധു കൊലക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ പരാതിയെ തുടര്‍ന്നാണ് ഇവരെ നേരത്തെ കോടതി റിമാൻഡ് ചെയ്തത്. കര്‍ശന ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്.  എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണം, മധുവിൻ്റെ അമ്മ, സഹോദരി തുടങ്ങി ഒരു ബന്ധുകളേയും കാണാൻ പാടില്ല, രാജ്യം വിട്ടു പോകരുത്, ഇതിനോടം വിസ്തരിച്ച സാക്ഷികളെയോ ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയുടെ…

Read More

മധു കൊലക്കേസ്: റിമാൻഡിലായ പ്രതികൾക്ക് ജാമ്യം

മധു കൊലക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷൻ പരാതിയെ തുടര്‍ന്നാണ് ഇവരെ നേരത്തെ കോടതി റിമാൻഡ് ചെയ്തത്. കര്‍ശന ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്.  എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാവണം, മധുവിൻ്റെ അമ്മ, സഹോദരി തുടങ്ങി ഒരു ബന്ധുകളേയും കാണാൻ പാടില്ല, രാജ്യം വിട്ടു പോകരുത്, ഇതിനോടം വിസ്തരിച്ച സാക്ഷികളെയോ ഇനി വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയുടെ…

Read More

പൊലീസുകാരൻ പ്രതിയായ മോഷണ കേസ് ഒത്തുതീർപ്പായി; പരാതിക്കാരന്റെ അപേക്ഷ കോടതി അംഗീകരിച്ചു

പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. ഇതോടെ, ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് അബ്ദുൽ റസാഖിന്റേതാണ് ഉത്തരവ്.  അതേസമയം, സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പൊലീസുകാരൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരനായ…

Read More

നരബലിക്കേസ്; പ്രതികൾ 24 വരെ പൊലീസ് കസ്റ്റഡിയിൽ; പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്ന് കോടതി

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍…

Read More

നരബലിക്കേസിലെ പ്രതികൾ റിമാൻഡിൽ; വിഷാദരോഗിയെന്ന് ലൈല

നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ റിമാൻഡ് ചെയ്തു. മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കിയിരുന്നു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇയാൾ വേറെ സ്ത്രീകളെയും പൂജയിൽ പങ്കാളിയാകാൻ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് നിലപാട്. പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികൾ പറഞ്ഞു. താൻ വിഷാദ രോഗിയാണെന്നും ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ലൈല കോടതിയെ…

Read More

ആന്റണി രാജുവിന് ആശ്വാസം; തൊണ്ടിമുതൽ മോഷണക്കേസിൽ തുടർ നടപടികൾക്കുള്ള സ്റ്റേ നീട്ടി

തൊണ്ടിമുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാലു മാസം കൂടി നീട്ടി. മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി ഈ മാസം 25 ന് പരിഗണിക്കും. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ച തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്ക്കെതിരായ കേസ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ്…

Read More

നിയമസഭാ കയ്യാങ്കളി കേസ്; ഇ.പി.ജയരാജൻ കോടതിയിൽ ഹാജരായി

നിയമസഭാ കയ്യാങ്കളി കേസിൽ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ കോടതിയിൽ ഹാജരായി. കേസിലെ മൂന്നാം പ്രതിയാണ് ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ജയരാജന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി അന്ന് ഹാജരായിരുന്നില്ല. തുടർന്ന്, ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശം നൽകിയിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം വിചാരണ…

Read More