പി വി അൻവറിൻറെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി

പിവി അൻവറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിർദ്ദേശിച്ച് ഹൈക്കോടതി. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സർക്കാർ നിലപാട്. അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. 2017ൽ  താമരശ്ശേരി താലൂക്ക് ലാൻറ് ബോർഡ് ചെയർമാനായിരുന്നു നിർദ്ദേശം. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ്…

Read More

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷൺ ശരൺ സിങിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബി ജെ പി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനോട് ഹാജരാകാൻ ഡൽഹി റോസ് അവന്യൂ കോടതി നിർദ്ദേശിച്ചു. ജൂലായ് 18-ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി തെളിവുകൾ ബ്രിജ്ഭൂഷണെതിരായി കണ്ടെത്തിയതായാണ് കോടതി വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ തുടരുന്നതിനിടെയാണിത്. ബ്രിജ്ഭൂഷണെതിരെ കഴിഞ്ഞ ജൂൺ 15-നാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനു പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയായാക്കി എന്ന ആരോപണത്തിൽ…

Read More

മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട പരാതി; ആശുപത്രിക്കും ഡോക്ടര്‍മാർക്കും സമന്‍സയയ്ക്കാൻ കോടതി ഉത്തരവ്

അപകടത്തിൽ മരിച്ച യുവാവിന്റെ മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ വിപിഎസ് ലേക് ഷോർ ആശുപത്രിക്കും എട്ട്‌ ഡോക്ടർമാർക്കുമെതിരേ സമൻസ് അയയ്ക്കാൻ കോടതി ഉത്തരവ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തിയാണ് കൊച്ചിയിലെ ആശുപത്രിക്കും എട്ട്‌ ഡോക്ടർമാർക്കുമെതിരേ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി സമൻസിന് ഉത്തരവിട്ടത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എൽദോസ് മാത്യുവാണ് കേസ് പരിഗണിച്ചത്. 2009 നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു….

Read More

ഷാരോൺ രാജിന്റെ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ഒന്നാം പ്രതിയാണ് ​ഗ്രീഷ്മ. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്തുന്നതിനായി നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുള്ളതിനാൽ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക്…

Read More

പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവം; വിശദമായ അന്വേഷണത്തിന് നിര്‍ദേശം

പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പല മേട്ടില്‍ പ്രവേശിക്കരുതെന്നാണ കോടതിയുടെ ഉത്തരവ്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. കഴിഞ്ഞ എട്ടിനാണ് ശബരിമലയില്‍ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂര്‍ സ്വദേശി നാരായണന്‍ നമ്പൂതിരിയും സംഘവും പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗം സംഘമാണ് ഇവിടെ കടന്നുകയറി…

Read More

മാനനഷ്ടക്കേസ്: മല്ലികാർജുൻ ഖർഗെയ്ക്കെ് നോട്ടീസ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയിൽ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.  പ്രകടനപത്രികയിൽ 10ാം പേജിൽ ബജ്റംഗ്ൾ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ…

Read More

മാനനഷ്ടക്കേസ്: മല്ലികാർജുൻ ഖർഗെയ്ക്കെ് നോട്ടീസ്

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്ന് പരാതിയിൽ പറയുന്നു. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.  പ്രകടനപത്രികയിൽ 10ാം പേജിൽ ബജ്റംഗ്ൾ ദളിനെ പറ്റി പറയുന്ന ഭാഗത്താണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ…

Read More

ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ‌ വെടിവയ്പ്; സംഭവത്തിൽ ഒരു സ്ത്രീക്ക് വെടിയേറ്റു

ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ‌ വെടിവയ്പ്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആൾ നാലു റൗണ്ട് വെടിയുതിർത്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിൽ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. വെടിവയ്പ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ഡൽഹിയിലെ ദ്വാരകയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി ദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവം. അഭിഭാഷക വേഷം ചമഞ്ഞാണ്…

Read More

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് വന്നിരിക്കുന്നത്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. കൂടാതെ ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കുകയും വേണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ കേസ് പരി​ഗണിക്കുന്നതിനിടെ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമർശനം…

Read More

മധു കൊലക്കേസ്; 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി, ശിക്ഷാ വിധി നാളെ

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവർക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം പ്രതി മരക്കാർ,…

Read More