രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം ; ഒരു കേസിൽ കൂടി ജാമ്യം അനുവദിച്ച് കോടതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു കേസിൽ കൂടി ജാമ്യം ലഭിച്ചു. യൂത്ത് കോൺ​ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതോടെ സെക്രട്ടറിയേറ്റ് മാർച്ചിലെ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫീസ് മാർച്ച് കേസിലെ ജാമ്യാപേക്ഷ ഉടൻ പരി​ഗണിക്കും. ഇതിൽ കൂടി ജാമ്യം ലഭിച്ചാൽ രാഹുൽ ജയിൽമോചിതനാകും. 

Read More

വ്യക്തിനിയമ പ്രകാരമുള്ള വിവാഹമോചനം രേഖപ്പെടുത്താൻ വ്യവസ്ഥയില്ല: ഹൈക്കോടതി

 വ്യക്തിനിയമ പ്രകാരം വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് ഇക്കാര്യം വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ പ്രത്യേക വ്യവസ്ഥയില്ലാത്തതിൽ പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി. നിയമസഭ ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണം. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താൻ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താൻ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ.  എന്നാൽ ചട്ടമില്ലെങ്കിലും വിവാഹം പോലെ വിവാഹമോചനവും രേഖപ്പെടുത്താമെന്നത് നിയമത്തിൽ അന്തർലീനമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം രേഖപ്പെടുത്താൻ മാര്യേജ് ഓഫീസർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കണ്ണൂർ തലശേരി സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്….

Read More

പൊതുമുതൽ നശിപ്പിച്ച കേസ് ; കോടതിയിൽ ഹാജരായി ജാമ്യമെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാർച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കേസിനെ തുടർന്ന് മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു. ഡിവൈഎഫ്ഐ മാർച്ചിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. 

Read More

കരുവന്നൂരിലെ ഒന്നാം പ്രതി സിപിഎം; കോടതിയിൽ പോകുന്നത് നീതിയ്ക്ക്: വി.ഡി സതീശൻ

പബ്ലിസിറ്റിക്ക് വേണ്ടി കോടതിയിൽ പോകണ്ട കാര്യമില്ലല്ലോ, കോടതിയിൽ പോകുന്നത് നീതി തേടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-ഫോൺ കേസിൽ ഹൈക്കോടതി നടത്തിയ പരിഹാസത്തോടാണ് സതീശൻ്റെ പ്രതികരണം. കരുവന്നൂരിലെ ഒന്നാം പ്രതി സിപിഎം ആണെന്നും പാർട്ടിയും മന്ത്രിയും അതിനുത്തരം പറയണമെന്നും സതീശൻ പറഞ്ഞു. രാഹുലിനെതിരെ നിരന്തരം കേസെടുത്ത് ജയിലിൽ നിന്ന് ജയിലിൽ അടക്കാൻ ശ്രമിക്കുകയാണ്. പുറത്തുള്ള രാഹുലിനെക്കാൾ കരുത്തനാണ് ജയിലിനുള്ളിൽ കിടക്കുന്ന രാഹുൽ എന്ന് മനസിലാക്കണം. ഖജനാവ് പൂട്ടി താക്കോൽ പൂട്ടിയിട്ട് നടക്കുകയാണ് മുഖ്യമന്ത്രി. കേന്ദ്രത്തിനെതിരെയുള്ള യോജിച്ച…

Read More

ലാൽജി കൊള്ളന്നൂർ വധം; 9 പ്രതികളെ വെറുതെ വിട്ട് കോടതി

തൃശൂരിലെ കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്ന് കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ലാൽജി കൊള്ളന്നൂർ കൊലക്കേസിൽ 9 പ്രതികളെയും  വെറുതെ വിട്ട് കോടതി. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ കൊലയായിരുന്നു ലാൽജി കൊള്ളന്നൂർ വധം. അയ്യന്തോൾ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്, രവി, രാജേന്ദ്രൻ, സജീഷ്, ജോമോൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.  2013 ആഗസ്റ്റ് 16നാണ് ബൈക്കിലെത്തിയ സംഘം ലാൽജിയെ വെട്ടിക്കൊലപ്പെടുത്തിയത്. അയ്യന്തോൾ കോൺഗ്രസ് മണ്ഡലം വൈസ്…

Read More

പന്നു വധശ്രമ കേസ്: നിഖിൽ ഗുപ്തയ്‌ക്കെതിരായ തെളിവു ഹാജരാക്കാൻ ഉത്തരവിട്ട് കോടതി

അമേരിക്കയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്‌ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഉത്തരവിട്ട് യുഎസ് കോടതി. നിഖിൽ ഗുപ്തയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ന്യൂയോർക്ക് കോടതി ഫെഡറൽ സർക്കാരിനോട് ഉത്തരവിട്ടത്.  ജനുവരി 4ന് ഫയൽ ചെയ്ത ഹർജിയിൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനാവശ്യപ്പെട്ട് യുഎസ് ജില്ലാ ജഡ്ജി വിക്ടർ മാരേറോയായുടെതാണ് ഉത്തരവ്. യുഎസിന്റെയും കാനഡയുടെയും പൗരത്വമുള്ള ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യയിലെ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; വീണ്ടും മെഡിക്കൽ പരിശോധന നടത്താൻ നിർദേശിച്ച് കോടതി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന. രാഹുലിന് വിശദമായ മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. എവടെ വെച്ച് മെഡിക്കൽ പരിശോധന നടത്തണമെന്ന് കോടതി നിർദ്ദേശിക്കും. ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകമാണ്. രാവിലത്തെ മെഡിക്കൽ അനുസരിച്ച് രാഹുൽ മെഡിക്കൽ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.  

Read More

കൂടത്തായി കേസ്; പ്രതി ജോളിയുടെ ഹര്‍ജി മാറ്റിവച്ച് സുപ്രീം കോടതി

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്. ബന്ധുക്കളായ ആറുപേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിർത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. അഭിഭാഷകൻ സച്ചിൻ പവഹ ആണ് ജോളിക്കായി ഹാജരായത്. ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ…

Read More

ജസ്ന തിരോധാന കേസ്; പിതാവിന് നോട്ടീസ് അയച്ച് കോടതി; സിബിഐ കേസ് അവസാനിപ്പിച്ചതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നിർദേശം

കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജെസ്നയുടെ അച്ഛന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാണമെന്ന് കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചത്. പരാതി ഉണ്ടെങ്കില്‍ ഈ മാസം 9 നുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നാണ് സിബിഐ കഴി‍ഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഭാവിയിൽ പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ തുടരന്വേഷണം നടത്തുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ…

Read More

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചരണം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ ബോധ്യമുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾ അവരെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രചാരണങ്ങൾ നടത്തുന്നവർ നടത്തട്ടെയെന്നും ആയിരുന്നു കോടതിയുടെ പ്രതികരണം.

Read More