വയനാട് ഡി സി സി ട്രഷററർ എൻഎം വിജയന്റെ മരണം; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി: 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകി

വയനാട് ഡി സി സി ട്രഷററർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി വാക്കാൽ നിർദേശം നൽകി. പ്രതികളുടെമ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചത്. കേസ് ഡയറി അടുത്ത ബുധനാഴ്ച ഹാജരാക്കാനും കോടതി പൊലീസിന് നിർദേശം നൽകി. പതിനഞ്ചാം തീയതിയായിരിക്കും വിശദമായ വാദം കേൾക്കൽ. കേസിലെ ഒന്നാം പ്രതിയും…

Read More

മാപ്പ് പറയാൻ താൻ തെറ്റൊന്നും ചെയ്തിട്ടില്ല ; ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി

മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ ലൈം​ഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരി​ഗണിക്കും. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജിജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ…

Read More

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.  ബോബി ചെമ്മണ്ണൂരിന്റെ ഫോൺ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. സ്ഥിരമായി…

Read More

പെരിയ ഇരട്ടക്കൊല കേസ്: വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

പെരിയ ഇരട്ടക്കൊലക്കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ സികെ ശ്രീധരൻ. വിധിപ്പകർപ്പ് അൽപ്പ സമയത്തിനുളളിൽ ലഭിക്കും. അതിന് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ശിക്ഷയുമായി ബന്ധപ്പെട്ട് വിധിപ്പകർപ്പ് ലഭിക്കാതെ ഒന്നും പറയാനാകില്ലെന്നും സികെ ശ്രീധരൻ വ്യക്തമാക്കി.  പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്,…

Read More

തിരുവമ്പാടി,  പാറമേക്കാവ്  ദേവസ്വങ്ങളുടെ  വേല  വെടിക്കെട്ട്;  ഹൈക്കോടതി  അനുമതി നൽകി

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്‌ഫോടക വസ്‌തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്‌തികകൾ രൂപീകരിക്കാനും പെട്രോളിയം ആൻഡ് എക്സ്‌പ്ളൊസീവ് സേഫ്‌റ്റി ഓർഗനൈസേഷന് (പെസോ) കോടതി നിർദേശം നൽകി.അടുത്ത പൂരത്തിനുള്ള ഒരുക്കത്തിലാണ് പാറമേക്കാവ്, തിരുവമ്പാടി…

Read More

മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ്; നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. പൊലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വാർത്തയുടെ ഉറവിടവും ലേഖകന്‍റെ മൊബൈൽഫോണും ഹാജരാക്കണം എന്നായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. പി എസ് സി യുമായി ബന്ധപ്പെട്ട വാർത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം.  ഈ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്

Read More

ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും

സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചന കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈ മാസം 12ന് നടക്കേണ്ട സിറ്റിങ് സാങ്കേതിക പ്രശ്നങ്ങൾ മൂലം ഡിസംബര്‍ 30ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് റിയാദ് കോടതി കേസ് പരിഗണിക്കുന്നത്. മോചനവുമായി ബന്ധപ്പെട്ട തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് കഴിഞ്ഞ തവണ സാങ്കേതിക തടസ്സങ്ങള്‍ മൂലം മാറ്റി വെച്ചത്. ഓണ്‍ലൈന്‍ വഴിയായിരുന്നു കോടതി ചേര്‍ന്നത്. അതേസമയം റഹീമിന്‍റെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉള്ളത്…

Read More

അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്;സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച്‌ അസംബന്ധ പരാമർശങ്ങള്‍ അനുവദിക്കില്ല: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം വേദം കേള്‍ക്കവെ ചെന്നൈ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. കേസിന്റെ എഫ്‌ഐആർ ചോർന്നത് പൊലീസിന്റെ കൈയില്‍ നിന്നെന്ന് കോടതി വിമർശിച്ചു. പെണ്‍കുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാംപസില്‍ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നല്‍കിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ക്യാമ്ബസില്‍ ദുരനുഭവം നേരിട്ട പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ മുന്നോട്ടുവരണം എന്ന് കോടതി പറഞ്ഞു. 10 വർഷമായി പ്രതി ക്യാമ്ബസില്‍…

Read More

പണം നൽകിയത് അഴിമതി മറയ്ക്കാൻ; സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ കോടതിയിൽ

സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പണം നൽകിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയിൽ. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്എഫ് ഐഒ കോടതിയിൽ ഗുരുതരമായ ആരോപണമുന്നയിച്ചത്. സിഎംആർഎല്ലിന്റെ ഹർജി നിലനിൽക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. എസ്എഫ് ഐ ഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായ നികുതി വകുപ്പും രംഗത്തെത്തി.  സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടിനെ കുറിച്ചുള്ള എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയില്‍…

Read More

എസ്എഫ്ഐഒ അന്വേഷണം; സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും  എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലും വാദം കേള്‍ക്കും. 

Read More