
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് അഡ്വ. ബിഎ ആളൂര്‍
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമീന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തള്ളിക്കൊണ്ട് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബിഎ ആളൂര്‍. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അഡ്വ. ബിഎ ആളൂര്‍ പറയുന്നത്. അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും ആളൂര്‍ വ്യക്തമാക്കി. കേസില്‍ എല്ലാ കാര്യങ്ങളും മുടിനാരിഴ കീറി പരതിക്കൊണ്ട് കോടതിയില്‍ സമര്‍പ്പിച്ചതാണ്. ആകെയുള്ള മെഡിക്കല്‍ എവിഡൻസ് പ്രതി കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്. എന്നാല്‍ കുട്ടിയെ ആക്രമിച്ചത് പ്രതിയല്ല എന്നത് ആവര്‍ത്തിച്ച് കോടതിയില്‍ പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യങ്ങളൊന്നും രണ്ടാമതൊന്ന്…