
പൂജയും വിളക്ക് കൊളുത്തലും വേണ്ട, ഇന്ത്യൻ ഭരണഘടനയെ ആദരിച്ചുകൊണ്ട് കോടതി പരിപാടികൾ തുടങ്ങണം; സുപ്രീം കോടതി ജഡ്ജി
കോടതികളുടെ പരിപാടികളിൽ പൂജയും വിളക്ക് കൊളുത്തലും പോലുള്ള മതപരമായ ആചാരങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അഭയ് എസ്. ഓക. മതപരമായ ചടങ്ങുകൾക്ക് പകരം ഇന്ത്യൻ ഭരണഘടനയെ ആദരിച്ചുകൊണ്ട് കോടതി പരിപാടികൾ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുണെയ്ക്കടുത്ത് പിംപ്രിയിൽ പുതുതായി നിർമ്മിക്കുന്ന കോടതി സമുച്ചയത്തിന്റെ ഭൂമിപൂജാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബാബാ സാഹിബ് അംബേദ്കർ നമുക്ക് നൽകിയ ഭരണഘടന ഈ വർഷം നവംബർ 26-ന് 75 വർഷം പൂർത്തിയാക്കുകയാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ സുപ്രധാനമായ രണ്ട്…