വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ നോക്കിനിൽക്കുമെന്ന് കരുതിയോ’: നിയമസഭാ കയ്യാങ്കളി കേസിൽ ഇ.പി. കോടതിയിൽ

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻ കുട്ടിയും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനുമടക്കം ഏഴ് പ്രതികൾ കോടതയിൽ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികൾ ഹാജരായത്. ഏക പക്ഷീയമായിട്ടാണ് ഈ കേസ് തങ്ങൾക്കെതിരെ ചുമത്തയതെന്ന് കോടതിയിൽ ഹാജരായ ശേഷം ഇ.പി.ജയരാജൻ പ്രതികരിച്ചു. വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ തങ്ങൾ നോക്കിനിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ജയരാജൻ ചോദിച്ചു. ‘രാഷ്ട്രീയ പകപോക്കലാണ് ഉമ്മൻചാണ്ടി സർക്കാർ നടത്തിയത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആ സർക്കാർ നിരീക്ഷിച്ചില്ല. ഞങ്ങൾ ആരും…

Read More