
വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് വീണ്ടും തിരിച്ചടി; 3 മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി
വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെക്കുകയായിരുന്നു. നിത്യാനന്ദ ഇന്ത്യയിൽ ഇല്ലെന്നും പിന്നെങ്ങനെ മഠത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും കോടതി ചോദിച്ചു. താൻ എവിടെ ഉണ്ടെന്ന് എല്ലാവർക്കും അറിയാമെന്നും 50 രാജ്യങ്ങളുമായി നയതന്ത്ര ബന്ധമുണ്ടെന്നും നിത്യാനന്ദ കോടിയില്‍ വാദിച്ചിരുന്നു. മഠങ്ങളിൽ ദേവസ്വം വകുപ്പ് എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിച്ചപ്പോഴാണ് നിത്യാനന്ദ കോടതിയെ സമീപിച്ചത്. സ്വയം പ്രഖ്യാപിത ആൾ ദൈവമായ ഇയാൾ ബലാത്സംഗക്കേസിലെ…