
മതപരിവര്‍ത്തനം നടത്താന്‍ ശ്രമം; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മതപരിവര്‍ത്തനം നടത്താനുള്ള ശ്രമത്തില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ ഏബ്രഹാമും ഭാര്യയുമാണ് അറസ്റ്റിലായത്. കനാവനി ഗ്രാമത്തിലെ രണ്ടു പേര്‍ നല്‍കിയ പരാതിപ്രകാരമാണ് അറസ്റ്റ്. 20 പേരെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.